ലോകകപ്പിലെ ബെൽജിയത്തിന്റെ അപ്രതീക്ഷിത തോൽവി; അക്രമാസക്തരായി ആരാധകർ; വാഹനങ്ങൾ കത്തിച്ചു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകകപ്പിലെ ബെൽജിയത്തിന്റെ അപ്രതീക്ഷിത തോൽവി; അക്രമാസക്തരായി ആരാധകർ; വാഹനങ്ങൾ കത്തിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 12:40 pm IST
FacebookTwitterWhatsAppTelegram

ബ്രസൽസ്; ഖത്തർ ലോകകപ്പിലെ ബെൽജിയത്തിന്റെ അപ്രതീക്ഷിത തോൽവിയിൽ അരിശംപൂണ്ട് അക്രമാസക്തരായി ആരാധകർ. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മൊറോക്കോയോടാണ് ബെൽജിയം ഇന്നലെ പരാജയപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ചാണ് ആരാധകർ അക്രമവുമായി തെരുവിൽ ഇറങ്ങിയത്.

ബ്രസൽസിൽ തെരുവിൽ ഇറങ്ങിയ ആരാധകർ ഒരു കാറും ഇലക്ട്രിക് സ്‌കൂട്ടറുകളും കത്തിച്ചു. നിരവധി വാഹനങ്ങൾക്ക് നേരെ ഇഷ്ടികയും കമ്പും എറിയുകയും ചെയ്തു. ബ്രസൽസിൽ ഒന്നിലധികം സ്ഥലങ്ങളിൽ രോഷാകുലരായ ആരാധകർ അക്രമം നടത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ജലപീരങ്കിയും ടിയർഗ്യാസും വരെ പോലീസിന് പ്രയോഗിക്കേണ്ടി വന്നു.

മൊറോക്കോയുടെ പതാകയും ചിലയിടങ്ങളിൽ നശിപ്പിച്ചു. പ്രാദേശിക സമയം രാത്രി ഏഴ് മണിയോടെ സംഘർഷം നിയന്ത്രിച്ചതായും പ്രശ്‌ന ബാധിത മേഖലകളിൽ കൂടുതൽ പട്രോളിങ് ഏർപ്പെടുത്തിയതായും പോലീസ് അറിയിച്ചു. തീവെയ്പിൽ ഒരു മാദ്ധ്യമപ്രവർത്തകന്റെ മുഖത്തും പൊളളലേറ്റിട്ടുണ്ട്.

തോൽവിയോടെ ഗ്രൂപ്പ് എഫിൽ ബെൽജിയം മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. നാല് പോയിന്റുകൾ വീതമുളള ക്രോയേഷ്യയും മൊറോക്കോയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ബെൽജിയത്തിന് മൂന്ന് പോയിന്റ് മാത്രമാണുളളത്.

അക്രമികളെ ബ്രസൽസ് പോലീസ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. അക്രമം നടത്തിയവർ ഫുട്‌ബോൾ ആരാധകരല്ലെന്നും അവർ കലാപകാരികളാണെന്നും ബ്രസൽസ് പോലീസ് വക്താവ് പറഞ്ഞു. തുറമുഖ നഗരമായ റോട്ടർധാമിലും അക്രമം നടന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

Tags: MoroccobelgiumFootball Fans
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies