കൊച്ചി: സാങ്കേതിക സർവകലാശാല വിസി നിയമനക്കേസിൽ സർക്കാരിന് തിരിച്ചടി. ഹർജി ഹൈക്കോടതി തള്ളി.സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി ഇന്ന് തള്ളിയത്. ജസ്റ്റിസ് ദേവൻരാമചന്ദ്രനാണ് ഹർജി തള്ളിയത്. വിസിയായി തുടരാനുള്ള യോഗ്യത സിസയ്‌ക്ക് ഉണ്ടെന്ന് കോടതി വ്യക്തമാക്കി.
ഡിജിറ്റൽ സർവകലാശാല വിസിയെ സാങ്കേതിക സർവകലാശാല താൽകാലിക വിസി ആക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ തള്ളിയതിൽ അപാകത ഇല്ലെന്ന് കോടതി വ്യക്തമാക്കി.സിസയെ ചാൻസിലർ നിയമിച്ചത് ചട്ടവിരുദ്ധമായാണ് എന്നായിരുന്നു സർക്കാരിന്റെ വാദം.
എന്നാൽ സദുദ്ദേശത്തോടെയാണ് നിയമനമെന്ന് ഗവർണർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
സിസ തോമസിനെ താത്കാലിക വിസിയായി ഗവർണർ ആരിഫ് മുഹമ്മദ്ഖാനായിരുന്നു ചുമതലയേൽപ്പിച്ചത്. സ്ഥിരം വിസിയെ ഉടൻ കണ്ടെത്തി നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്‌ക്കുള്ളിൽ സെർച്ച് കമ്മിറ്റിയുണ്ടാക്കുകയും പരമാവധി മൂന്ന് മാസത്തിനകം സ്ഥിരം വൈസ് ചാൻസിലറെ നിയമിക്കുകയും വേണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.
















Comments