റായ്പൂർ: പത്ത് വയസുകാരിയെ അതിക്രൂരമായി പീഡപ്പിച്ച് കൊലപ്പെടുത്തി പതിനേഴുകാരൻ. ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിലാണ് സംഭവം. അശ്ലീല വീഡിയോകൾക്ക് അടിമയാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസറ്റ്‌മോർട്ടത്തിലാണ് പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പതിനേഴുകാരനെന്ന് കണ്ടെത്തിയത്.
മൊബൈൽ ഫോണിൽ നിരന്തരം അശ്ലീല വീഡിയോകൾ കണ്ടിരുന്നതായും ഇതിന് പിന്നാലെയാണ് പത്തുവയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡനത്തിനിരയാക്കിയതെന്നും ചോദ്യം ചെയ്യലിൽ ആൺകുട്ടി വെളിപ്പെടുത്തി. പെൺകുട്ടി പീഡന വിവരം വീട്ടിൽ അറിയിക്കുമോയെന്ന് ഭയന്നിരുന്നതായും പ്രതി പറഞ്ഞു. ഈ ഭയത്തിൽ സ്‌കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.പിന്നാലെ കുട്ടി ഓടി രക്ഷപ്പെട്ടു.
കുട്ടിയ്‌ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും ഉൾപ്പെടെയാണ് കേസെടുത്തിരിക്കുന്നത്. പോക്‌സോ കുറ്റവും ഇയാൾക്കെതിരെ ചുമത്തി. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
















Comments