തൃശൂർ: വീടിനകത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു. തൃശൂരിൽ ഇരിങ്ങാലക്കുടയ്‌ക്ക് സമീപം മാപ്രാണത്താണ് സംഭവം. കുരിയാപ്പിള്ളി മാഹിന്റെ വീട്ടിലെ റഫ്രിജറേറ്ററാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ ടൈലുകൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്.
മാഹിന്റെ അമ്മയും ഭാര്യയും കുഞ്ഞും വീട്ടിലുണ്ടായിരുന്നെങ്കിലും അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അടുക്കളയിൽ ഗ്യാസ് സ്റ്റൗ കത്തികൊണ്ടിരുന്ന വേളയിലായിരുന്നു പൊട്ടിത്തെറി. ഒഴിവായത് വൻ ദുരന്തമാണെന്ന് വീട്ടുകാർ പ്രതികരിച്ചു. ഇരിങ്ങാലക്കുട ഫയർഫോഴ്‌സ് എത്തിയായിരുന്നു തീയണച്ചത്.
Comments