തിരുവനന്തപുരം : വിഴിഞ്ഞത്ത് പോലീസ് സ്‌റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിക്കാനൊരുങ്ങി എൻഐഎ . ഇതിന്റെ അടിസ്ഥാനത്തിൽ എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തലസ്ഥാനത്ത് എത്തും. സംഭവത്തിൽ വിഴിഞ്ഞം പോലീസിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം.
ഇതിന് പുറമെ സംഘർഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐഡി ആർ.നിശാന്തിനി ഇന്ന് സന്ദർശനം നടത്തും. കഴിഞ്ഞ ദിവസമാണ് നിശാന്തിനിയെ വിഴിഞ്ഞത്തെ സ്‌പെഷ്യൽ ഓഫീസറാക്കി നിയമിച്ചു കൊണ്ട് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചത്. ഡിഐജിക്കു കീഴിൽ എസ്പിമാരായ കെകെ അജി, കെഇ ബൈജു എന്നിവരും അസിസ്റ്റന്റ് കമ്മീഷണർമാരും അടങ്ങുന്ന പ്രത്യേക സംഘമാണ് ക്രമസമാധനപാലത്തിന് മേൽനോട്ടം വഹിക്കുന്നത്.
സംഘർഷത്തിന് പിന്നാലെ 3000 പേർക്കെതിരെ കേസ് എടുത്തു എങ്കിലും സ്റ്റേഷൻ അടിച്ച് തകർത്ത ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. വിഴിഞ്ഞം സംഭവത്തിന്റെ പശ്ചാലത്തിൽ സംസ്ഥാനത്തെ തീരദേശ സ്റ്റേഷനുകൾ അതീവജാഗ്രത പുലർത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദേശം നൽകിയിരിക്കുകയാണ്.
Comments