സജീവമായി ഹവായിയിലെ മൗന ലോവയിലെ അഗ്നിപർവ്വതം. ഇതിനുള്ളിൽ നിന്ന് 200 അടി അതായത് 60 മീറ്റർ വരെ ഉയരത്തിൽ ലാവ പ്രവഹിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതങ്ങളിൽ ഒന്നാണിത്. പ്രദേശത്ത് നദികൾ പോലെ വലിയ ലാവാ പ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. 40 വർഷത്തിന് ശേഷമാണ് മൗന ലോവ വീണ്ടും സജീവമായത്. പർവ്വതത്തിന്റെ നാല് വിള്ളലുകളിൽ നിന്നാണ് ലാവ പുറത്തേക്ക് ഒഴുകുന്നത്. അഗ്നിപർവ്വതത്തിൽ നിന്നുള്ള ചൂടും പുകയും കൊണ്ട് ആകാശത്ത് പ്രത്യേക മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.
100 മുതൽ 200 അടി വരെ ഉയരത്തിൽ അഗ്നിപർവ്വതത്തിൽ നിന്ന് തീ തുപ്പുന്നുണ്ട്. വരും ദിവസങ്ങളിൽ ഇതിലും ഉയരത്തിൽ അഗ്നിപർവ്വതത്തിൽ നിന്ന് തീ ഉയരുമെന്നും നിലവിലുള്ളവ ചെറുതാണെന്നുമാണ് യുഎസ് ജിയോളജിക്കൽ സർവ്വേ വ്യക്തമാക്കുന്നത്. വലിയ ഫൗണ്ടൻ ലാവാ പ്രവാഹത്തിൽ നിലവിൽ അത്യാഹിതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം. പർവ്വതത്തിന്റെ മുന്നിൽ നിന്നാണ് ഏറ്റവും വലുതും നീളമേറിയതുമായ ലാവാ പിളർപ്പ് ഉള്ളത്. ഏറ്റവും പുതിയതായി രൂപപ്പെട്ടിരിക്കുന്ന വിള്ളലിൽ നിന്ന് 33 അടി വരെ ഉയരത്തിൽ ലാവ പുറത്തേക്ക് ഒഴുകുന്നുണ്ട്.
Another incredible post of the Mauna Loa Eruption by our friend Andrew Richard Hara, follow him on IG @andrewrichardhara
Follow @USGSVolcanoes for the most up to date info & @CivilDefenseHI @Hawaii_EMA if you are a #Hawaii resident making preparations.#HawaiiScience #maunaloa pic.twitter.com/LAAsvL6ye9
— HawaiiScienceMuseum (@HawaiiScience) November 29, 2022
വരും ദിവസങ്ങളിൽ അഗ്നിപർവ്വതത്തിൽ കൂടുതൽ വിള്ളലുകളുണ്ടായി ലാവാ പ്രവാഹം ശക്തി പ്രാപിക്കുമെന്നാണ് നിഗമനം. പർവതത്തിന്റെ വടക്ക്-കിഴക്കൻ ഭാഗത്തായിരിക്കും കൂടുതൽ വിള്ളലുകൾ രൂപപ്പെടുന്നത്. മൗന ലോവയിൽ നിന്നുള്ള പ്രകാശം 72 കിലോമീറ്റർ അകലെ വരെ കാണാൻ സാധിക്കുന്നുണ്ട്. അഗ്നിപർവ്വതത്തിലെ ലാവ ജനങ്ങൾക്ക് അപകടമല്ലെങ്കിലും, ഇവിടെ നിന്നുള്ള പ്രത്യേക വാതകങ്ങൾ ചേർന്ന കാറ്റും ചാരവുമെല്ലാം ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
നിലവിൽ പരിസരത്തെ ജനങ്ങളോട് ഒഴിഞ്ഞു പോകാനുള്ള മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ പലയിടത്തും റോഡുകളും മറ്റും പൂർണമായി അടച്ച് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. 1843ന് ശേഷം 33 തവണയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചിട്ടുള്ളത്. 1984ലാണ് അഗ്നിപർവ്വതം അവസാനമായി പൊട്ടിത്തെറിച്ചത്. 22 ദിവസത്തോളമാണ് അന്ന് കനത്ത ലാവാ പ്രവാഹം ഉണ്ടായത്.
















Comments