ബീജിംഗ്: ഇന്ത്യയെ കൂട്ടുപിടിച്ച് തങ്ങൾക്കെതിരെ നീങ്ങേണ്ടെന്നും അതിർത്തി പ്രശ്‌നങ്ങളി ലിടപെടരുതെന്നും അമേരിക്കയ്‌ക്ക് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ പ്രതിരോധ വിഷയ ത്തിൽ അമേരിക്കൻ ഉദ്യോഗസ്ഥർ ചൈനയ്‌ക്കെതിരെ നീങ്ങുന്നതിനെ പ്രതിരോധിക്കാനാണ് ബീജിംഗിന്റെ നീക്കം.
അതിർത്തിയിൽ ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ നീക്കങ്ങളെല്ലാം ദുരൂഹമാണ്. ബീജിംഗ് ഏഷ്യൻ മേഖലയെ അസ്വസ്ഥമാക്കുകയാണ്. ഇന്ത്യയുടെ അതിർത്തി വിഷയത്തിൽ സൈനിക പിന്മാറ്റവും അതിർത്തിയിലെ നിർമ്മാണ രീതികളും ചർച്ചകളിലെടുത്ത തീരുമാനത്തിൽ നിന്നും വിഭിന്നമാണ്. ധാരണകളെ തീർത്തും അവഗണിക്കുന്ന തരത്തിലാണ് ബീജിംഗ് പെരുമാറുന്നതെന്നും പെന്റഗൺ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെ യാണ് ബീജിംഗിന്റെ മുന്നറിയിപ്പ്.
ഇന്ത്യയുമായി പ്രതിരോധ രംഗത്ത് അമേരിക്ക ശക്തമായി സഹകരിക്കുന്നതാണ് ബീജിംഗിനെ അസ്വസ്ഥമാക്കുന്നത്. നിലവിൽ ഹിമാലായൻ മേഖലയിലെ ഔലിയിൽ നടന്നുവരുന്ന സംയുക്ത സൈനിക അഭ്യാസവും ചൈന ജാഗ്രതയോടെയാണ് നിരീക്ഷി ക്കുന്നത്. അതിർത്തിയിൽ നിന്നും കേവലം 100 കിലോമീറ്റർ മാത്രം ദൂരത്താണ് ഇന്ത്യ-യുഎസ് യുദ്ധ് അഭ്യാസ് നടക്കുന്നതെന്നതും ബീജിംഗിനെ അസ്വസ്ഥമാക്കിയ വസ്തുതകളാണ്.
















Comments