കോഴിക്കോട്: വാവ സുരേഷിനെതിരെ കേസെടുത്ത് വനംവകുപ്പ്.ഡി എഫ്.ഒയുടെ നിർദേശപ്രകാരം താമരശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തത്.കോഴിക്കോട് മെഡിക്കൽ കോളജിലെ സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചു എന്ന പരാതിയിലാണ് കേസ്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്‌സിങ് എജ്യുക്കേഷനും നഴ്‌സിങ് സർവീസ് ഡിപ്പാർട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയാണ് വിവാദങ്ങൾക്ക് കാരണമായത്. പരിപാടിയിൽ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചത് രൂക്ഷ വിമർശനങ്ങൾക്ക് കാരണമായിരുന്നു. മൈക്ക് തകരാറിലായതിന് പിന്നാലെയായിരുന്നു ജീവനുള്ള പാമ്പിനെ മൈക്കായി ഉപയോഗിച്ചത്.
ക്ലാസെടുക്കാനായി ജീവനുള്ള വിഷ പാമ്പുകളെയും വാവ സുരേഷ് കൊണ്ടുവന്നിരുന്നു. മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനത്തിൽ പാമ്പുപിടുത്തത്തിൽ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചതും, വിഷ പാമ്പുകളെ കൊണ്ടുവന്നതും വിമർശനത്തിന് കാരണമായി. മന്ത്രിമാർ അടക്കം വാവ സുരേഷിന്റെ രീതിയെ വിമർശിച്ചിരുന്നു.കോൺഫറൻസിൽ വാവ സുരേഷിനെ വിളിച്ചത് മെഡിക്കൽ മേഖലയ്‌ക്ക് അപമാനമെന്നാണ് എസ്എഫ്‌ഐ ആരോപിച്ചത്.
















Comments