ന്യൂഡൽഹി: രാജ്യത്തെ സാങ്കേതിക മേഖല ഉപഭോക്തൃ അധിഷ്ഠിത ചിന്താഗതിയിൽ നിന്നും സ്റ്റാർട്ടപ്പ് രീതികളിലേക്ക് മാറുന്നതായി കേന്ദ്ര ഇലക്ട്രാണിക്‌സ് മന്ത്രി അശ്വിനി വൈഷ്ണവ്. കഴിഞ്ഞ എട്ട് വർഷക്കാലത്ത് ഇന്ത്യയിൽ സ്റ്റാർട്ടപ്പ് ബിസിനസുകൾ വർദ്ധിച്ചു.
നേരത്തെ സ്റ്റാർട്ടപ്പുകൾ ഉപഭോക്തൃ അധിഷ്ഠിതമായിരുന്നുവെന്നും ഈ പ്രവണതയിൽ അടുത്തായി വൻ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക ഉപഭോക്തക്കൾക്കുപരി സാങ്കേതിക സൃഷ്ടിക്കുന്നവരായി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ മാറിയെന്നും ഐടി മന്ത്രി വ്യക്തമാക്കി. സ്റ്റാർട്ടപ്പുകൾക്കായുള്ള ദേശീയ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകോത്തര നിലവാരമുള്ള ട്രെയിനുകൾ രാജ്യത്ത് നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അതിവേഗ ട്രെയിനുകളായ വന്ദേ ഭാരത് ട്രെയിനുകൾ ആവിഷ്‌കരിച്ചത്. ജപ്പാനിലും ജർമനിയിലും ഫ്രാൻസിലും മാത്രമാണ് ഇത്തരം ട്രെയിനുകളുള്ളത്. ഈ പട്ടികയിലേക്ക് ഇന്ത്യയുടെ പേര് ചേർക്കപ്പെട്ടത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വലിയ നേട്ടം സാധ്യമായത് രാജ്യത്തെ യുവതലമുറയുടെ പ്രയത്‌നം കൊണ്ടാണെന്നും അശ്വിനി വൈഷ്ണവ് സൂചിപ്പിച്ചു.
Comments