കൊച്ചി: സ്വന്തം കാറിൽ കേരളസ്‌റ്റേറ്റ് 12 എന്നെഴുതിയ നെയിംപ്ലേറ്റ് വച്ച് സഞ്ചരിച്ച് യുവാവ്. കാക്കനാട് തേങ്ങോട് സ്വദേശി അജാസ് ഇ എ (36) ആണ് മന്ത്രിമാർ ഉപയോഗിക്കുന്ന നമ്പർ പ്ലേറ്റുമായി റോഡിലിറങ്ങിയത്. സംഭവത്തിൽ ഇയാളെ കഴിഞ്ഞ മാസം പിടികൂടിയിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെക്കുറിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്. അജാസിന്റെ ഇന്നോവയിൽ നിന്ന് കെഎൽ 11 എയു 1111 എന്ന രജിസ്ട്രേഷനിലുള്ള നമ്പർ പ്ലേറ്റ് പോലീസിന് ലഭിച്ചിരുന്നു.
മന്ത്രിമാർ മാത്രം ഉപയോഗിക്കുന്ന കേരള സ്‌റ്റേറ്റ് നെയിംപ്ലേറ്റുകൾ പോലീസിനെ കബളിപ്പിക്കാനും വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാനും വേണ്ടിയാണ് പ്രതി ഉപയോഗിച്ചതെന്ന് പോലീസ് പറയന്നു. എന്നിരുന്നാലും ക്രിമിനൽ റെക്കോർഡ് ഉള്ളയാളായതിനാൽ ഇത്തരത്തിൽ വ്യാജ നെയിംപ്ലേറ്റ് ഉപയോഗിച്ചതിൽ മറ്റൈങ്കിലും ദുരുദ്ദേശമുണ്ടോ എന്ന സംശയവും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.
എന്നാൽ താൻ വ്യാജരേഖകൾ സൃഷ്ടിച്ചിട്ടില്ലെന്നാണ് അജാസിന്റെ വാദം. സിനിമകൾക്കായി താൻ വാഹനം വാടകയ്‌ക്കു നൽകാറുണ്ടെന്നും പ്രസ്തുത നെയിം ബോർഡ് തന്റെ വാഹനം ഏതെങ്കിലും ഷൂട്ടിങ്ങിന് ഉപയോഗിച്ചപ്പോൾ വച്ചതാകാമെന്നും അജാസ് പറയുന്നു.
















Comments