ന്യൂഡൽഹി : വനിതാ സ്റ്റെനോഗ്രാഫർക്കൊപ്പമുള്ള ജഡ്ജിയുടെ ആക്ഷേപകരമായ വീഡിയോ പുറത്ത് . ഡൽഹി റോസ് അവന്യൂ കോടതിയിലെ സെഷൻസ് ജഡ്ജിയുടെയും വനിതാ സ്റ്റെനോഗ്രാഫറുടെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ സ്വമേധയാ കേസെടുത്ത് ജഡ്ജിയെയും വനിതാ സ്റ്റെനോഗ്രാഫറെയും സസ്പെൻഡ് ചെയ്തു.
ജഡ്ജിയുടെ ചേംബറിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് വീഡിയോ പതിഞ്ഞത് . വീഡിയോ പുറത്തുവന്നതോടെ ജഡ്ജിക്കും വനിതാ സ്റ്റെനോഗ്രാഫർക്കും എതിരെ കർശന നടപടി വേണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു .
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജുഡീഷ്യറിയുടെ നടപടികളെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു. തുടർന്ന് സോഷ്യൽ മീഡിയയിൽ നിന്ന് ഈ വീഡിയോ ബ്ലോക്ക് ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടു. ഇതോടൊപ്പം ബന്ധപ്പെട്ട വനിതാ ഓഫീസർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ സെഷൻസ് ജഡ്ജിക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതുമാത്രമല്ല, വിഷയം അന്വേഷിക്കാൻ സമിതി രൂപീകരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
1860ലെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354 സി, 2000ലെ ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ആക്‌ട് സെക്ഷൻ 67 എ എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി. ജഡ്ജിയും വനിതാ സ്റ്റെനോഗ്രാഫറും തമ്മിലുള്ള ബന്ധം ഏറെ നാളായി നിലനിൽക്കുന്നതാണെന്നാണ് റിപ്പോർട്ട്. കോടതിയിലെ ജീവനക്കാരാകാം സിസിടിവിയിൽ നിന്നുള്ള വീഡിയോ പുറത്ത് വിട്ടതെന്നാണ് സൂചന.
















Comments