പൂനെ:വ്യോമസേനയുടെ ചേതക് ഹെലികോപ്റ്റർ അടിയന്തിരമായി ഇറക്കി. പൂനെയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് ഹെലികോപ്റ്ററിൽ സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്ന് പൂനെ ജില്ലയിലെ ബാരമതി താലൂക്കിലെ തുറസായ സ്ഥലത്ത് അടിയന്തിരമായി ഇറക്കുകയായിരുന്നു.
സാങ്കേതിക തകരാർ സംശയിച്ചതിനെ തുടർന്നാണ് ഹെലികോപ്റ്റർ ഇറക്കിയതെന്നും ജീവനക്കാരും ഹെലികോപ്റ്ററും സുരക്ഷിതമാണെന്നും വ്യോമസേന പിആർഒ വിംഗ് കമാൻഡർ ആശിഷ് മോഗെ പറഞ്ഞു. സംഭവത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും സായുധ സേനാംഗങ്ങളും സംഭവസ്ഥലത്തെത്തിയിരുന്നു. തുടർന്നാണ് ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന നാല് ജീവനക്കാരെ രക്ഷിച്ചത്.
ആർട്ടോസ്റ്റെ-3ബി ടർബോഷാഫ്റ്റ് എഞ്ചിനാണ് ചേതകിന് ശക്തി പകരുന്നത്. യാത്ര, ചരക്ക് ഗതാഗതം, സെർച്ച് ആൻഡ് റെസ്‌ക്യൂ (എസ്എആർ), ഏരിയൽ സർവേ, പട്രോളിംഗ്, എമർജൻസി മെഡിക്കൽ സർവീസുകൾ, ഓഫ് ഷോർ ഓപ്പറേഷൻസ്, അണ്ടർസ്ലംഗ് ഓപ്പറേഷൻസ് എന്നിവയ്‌ക്ക് ചേതക് അനുയോജ്യമാണ്.
Comments