ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യൻ മണ്ണിലേക്ക് പറന്നിറങ്ങാൻ ഒരുങ്ങി കൂടുതൽ ചീറ്റകൾ. പ്രൊജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായി കൂടുതൽ ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ എത്തിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രം ദക്ഷിണാഫ്രിക്കൻ വിദേശകാര്യ വിദേശകാര്യമന്ത്രി അംഗീകരിച്ചതോടെയാണ് കൂടുതൽ ചീറ്റകൾ രാജ്യത്തേക്ക് പറക്കാനൊരുങ്ങുന്നത്.
12 ചീറ്റകളെയാണ് പദ്ധതിയുടെ രണ്ടാം ഘട്ടമായി കുനോയിൽ എത്തിക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ ചീറ്റകളെ കുനോയിൽ എത്തിച്ചിരുന്നു. എട്ട് ചീറ്റകളെയാണ് നമീബിയയിൽ നിന്നും എത്തിച്ചത്. ഇവ കുനോയിൽ സുരക്ഷിതരായി കഴിഞ്ഞുവരികയാണ്. ഇതോടെയാണ് കൂടുതൽ ചീറ്റകളെയെത്തിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു 12 ചീറ്റകളെ കൂടി ആവശ്യപ്പെട്ട് രാജ്യം ദക്ഷിണാഫ്രിക്കയ്‌ക്ക് ധാരണാ പത്രം നൽകിയത്. എന്നാൽ വിവിധ കാരണങ്ങൾ കൊണ്ട് ഇത് അംഗീകരിക്കാൻ താമസിക്കുകയായിരുന്നു. നിലവിൽ ബാക്കിയുള്ള ചീറ്റകളെകൂടി ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 12 ചീറ്റകളിൽ ഒൻപത് എണ്ണത്തിനെ റൂയ്‌ബെർഗിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവയെ ഫിൻഡ, ക്വാസുലു എന്നിവടങ്ങളിലും പാർപ്പിച്ചിട്ടുണ്ട്.
Comments