ന്യൂഡൽഹി: മുസ്ലീങ്ങളെ പോലെ ഹിന്ദുക്കളും പെൺകുട്ടികളെ ചെറിയ പ്രായത്തിൽ വിവാഹം കഴിപ്പിക്കണമെന്ന് എ ഐ യു ഡി എഫ് അദ്ധ്യക്ഷനും എം പിയുമായ ബദറുദ്ദീൻ അജ്മൽ. 40 വയസ്സ് കഴിഞ്ഞാൽ കുട്ടിയുണ്ടാകാൻ പാടാണെന്നും അജ്മൽ പറഞ്ഞു.
നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ഹിന്ദുക്കൾ രണ്ടും മൂന്നും വിവാഹങ്ങൾ കഴിച്ചിരുന്നു. മുസ്ലീങ്ങളെ മാതൃകയാക്കി ഹിന്ദുക്കളും പെൺകുട്ടികളെ 18-20 വയസ്സാകുമ്പോൾ വിവാഹം കഴിപ്പിക്കണം. പ്രായം കൂടിയാൽ കുട്ടികളുണ്ടാകാൻ പാടാണ്. ഇതായിരുന്നു അജ്മലിന്റെ വിവാദ പ്രസ്താവന.
ഹിന്ദുക്കളെ ശക്തരാക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രധാനമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. ഹിന്ദുക്കളെ പോലെ ശക്തരാകാൻ മുസ്ലീങ്ങളും ശ്രമിക്കണമെന്നും ബദറുദ്ദീൻ അജ്മൽ കൂട്ടിച്ചേർത്തു.
















Comments