കൊൽക്കത്ത: ശക്തമായ പ്രചാരണവുമായി മുന്നേറുന്ന ബിജെപിയുടെ താരപ്രചാരക നെതിരെ പരാതിയുമായി സിപിഎം രംഗത്ത്. ബോളിവുഡ്ഡിലെ പ്രശസ്ത നടനും ബിജെപി അനുഭാവിയുമായ പരേഷ് റാവൽ പ്രസംഗത്തിനിടെ ബംഗാളി ജനതയെ അവഹേളിച്ചെന്നാണ് സിപിഎം പരാതിയിൽ പറയുന്നത്. പ്രസംഗത്തിനെതിരെ കേസ് എടുക്കണമെന്ന് കാണിച്ചാണ് സിപിഎം പരാതി നൽകിയത്. ഇതിനിടെ തന്റെ പ്രസംഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടു ണ്ടെങ്കിൽ ക്ഷമചോദിക്കുന്നുവെന്നും പരേഷ് റാവൽ പറഞ്ഞു.
പശ്ചിമ ബംഗാളിലെ കമ്യൂണിസ്റ്റ് പൊള്ളത്തരങ്ങളെ പരിഹസിച്ചാണ് പരേഷ് റാവൽ സംസാരിച്ചത്. എന്നാൽ അത് ബംഗാളി സമൂഹത്തെ അവഹേളിച്ചെന്നാക്കാനാണ് സിപിഎം ശ്രമം. സിപിഎം നേതാവ് മുഹമ്മദ് സലീമാണ് പോലീസിൽ പരേഷ് റാവലിനെതിരേയും ബിജെപിയ്ക്കെതിരേയും പരാതി നൽകിയത്.
റാവലിന്റെ പരാമർശങ്ങൾ വിഭാഗീയത സൃഷ്ടിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ബംഗാളി ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നുമുള്ള ആശങ്കയാണ് സിപിഎം പ്രകടിപ്പിച്ചത്. ഇതിനിടെ പശ്ചിമബംഗാളിൽ ഒന്നുമല്ലാതായി മാറിയ സിപിഎം ബംഗാളി സമൂഹത്തിന്റെ രക്ഷയ്ക്കായി എന്താണ് ചെയ്തിട്ടുള്ളതെന്നും ബിജെപി ഗുജറാത്ത് ഘടകം തിരിച്ചടിച്ചിരിക്കുകയാണ്.
Comments