ആലപ്പുഴ: ക്ഷേത്രത്തിൽ നിന്നും നിലവിളക്ക് മോഷ്ടിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ഇരവുകാടൻ സ്വദേശി റഫീക്ക് (18), ഹൗസിംഗ് കോളനി വാർഡ് അക്കുവില്ലയിൽ ആദിത്യൻ (18) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും മോഷ്ടിച്ച വിളക്ക് കണ്ടെത്തി.
ശ്രീപേച്ചി അമ്മൻ കോവിൽ വിശ്വകർമ്മ സമൂഹ ക്ഷേത്രത്തിൽ നിന്നാണ് ഇവർ വിളക്ക് മോഷ്ടിച്ചത്. 10.4 കിലോ തൂക്കം വരുന്ന ഓട്ട് വിളക്കാണ് ക്ഷേത്രത്തിൽ നിന്നും കാണാതായത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ക്ഷേത്രം അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സൗത്ത് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇതിന് മുൻപും പ്രതികൾ സമാനമായ രീതിയിൽ ക്ഷേത്രങ്ങളിൽ നിന്നും വിളക്കുകൾ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. മറ്റ് പോലീസ് സ്‌റ്റേഷനുകളിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
















Comments