തലയിണ മുഴുവൻ മഞ്ഞക്കറ പറ്റി വൃത്തിക്കേടായോ? എളുപ്പത്തിൽ കറ കളയുന്നത് ഇങ്ങനെ..

Published by
Janam Web Desk

തലയിണ വച്ച് കിടന്നുറങ്ങുന്നവരാണ് ഭൂരിഭാഗമാളുകളും. കുറച്ചുനാൾ ഉപയോഗിച്ച് കഴിഞ്ഞാൽ തലയിണയിൽ കടുത്ത മഞ്ഞക്കറ പറ്റുന്നത് നാം ശ്രദ്ധിച്ചിട്ടുണ്ടാകും. വൃത്താകൃതിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഈ മഞ്ഞക്കറ മാറ്റി തലയണ ശുചിയാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം..

വെള്ള നിറത്തിലുള്ള തലയിണകൾ ഇത്തരത്തിൽ കറ പറ്റി വൃത്തിക്കേടാകുന്നതിനുള്ള പ്രധാന കാരണം നമ്മുടെ വിയർപ്പാണ്. കിടന്നുറങ്ങുമ്പോൾ നാം വിയർത്തൊഴുകുന്നത് തലയിണയിൽ പറ്റിക്കൂടും. കൂടാതെ തലയിലെ അഴുക്ക്, വിയർപ്പ് എന്നിവയെല്ലാം തലയിണ വലിച്ചെടുക്കും. സ്വാഭാവികമായും കുറച്ചുനാൾ കഴിയുമ്പോൾ തലയിണയിൽ മഞ്ഞക്കറ പിടിക്കും. ഇത് കളയാനുള്ള എളുപ്പവഴി ഇങ്ങനെയാണ്..

ആദ്യം ഒരു പാത്രം എടുക്കുക. വലിയ ചരുവമോ ബക്കറ്റോ ഉപയോഗിക്കാവുന്നതാണ്. തലയിണയെ മുക്കിവെക്കാൻ സാധിക്കുന്ന വലിപ്പമാണ് പാത്രത്തിന് വേണ്ടത്. ശേഷം അതിലേക്ക് നല്ലതുപോലെ ചൂടായ വെള്ളം ഒഴിക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ സോപ്പുപൊടി ഇട്ട് ലയിപ്പിക്കുക. ശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്തുകൊടുക്കാം. ശേഷം നല്ലപോലെ മിക്‌സ് ചെയ്യുക.

ഇതിലേക്ക് കറപിടിച്ചു വൃത്തിക്കേടായ തലയിണ മുക്കിവെക്കുക. തലയിണയുടെ എല്ലാ ഭാഗത്തേക്കും വെള്ളമാകുന്ന രീതിയിലാണ് മുക്കി വെക്കേണ്ടത്. വെള്ളം കുറവാണെന്ന് തോന്നിയാൽ അൽപം കൂടി ചൂടുവെള്ളം ഒഴിച്ചുകൊടുക്കാവുന്നതാണ്. അരമണിക്കൂർ ഇത്തരത്തിൽ വെച്ചതിന് ശേഷം തലയിണ ബക്കറ്റിൽ നിന്ന് പുറത്തെടുക്കാം. ഇപ്പൾ തലയിണയിൽ പറ്റിയ കറ നല്ലപോലെ ഇളകി പോയത് കാണാനാകും. ഇനിയും വൃത്തിയാകേണ്ടതുണ്ടെങ്കിൽ ഈ തലയിണ നേരെ വാഷിങ് മെഷീനിൽ ഇട്ടുകൊടുത്ത് അലക്കിയെടുക്കാവുന്നതാണ്. ശേഷിക്കുന്ന കറ പൂർണമായും പോകുകയും തലയിണ കൂടുതൽ വെളുത്ത് കിട്ടുകയും ചെയ്യും. ഇതുകഴിഞ്ഞാൽ നല്ല വെയിലത്ത് വച്ച് ഉണക്കിയെടുത്തതിന് ശേഷം തലയിണ ഉപയോഗിക്കാവുന്നതാണ്..

Share
Leave a Comment