സർക്കാർ സംവിധാനങ്ങൾ പരസ്പരം പഴിചാരുന്നു; പമ്പയിൽ ബസിൽ കയറാൻ കൂട്ടയിടി; ക്യൂ സംവിധാനമോ നിയന്ത്രണമോ ഇല്ലെന്ന് പരാതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാർ സംവിധാനങ്ങൾ പരസ്പരം പഴിചാരുന്നു; പമ്പയിൽ ബസിൽ കയറാൻ കൂട്ടയിടി; ക്യൂ സംവിധാനമോ നിയന്ത്രണമോ ഇല്ലെന്ന് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 05:44 pm IST
Facebook
Twitter
WhatsAppTelegram

ശബരിമല : നിലയ്‌ക്കലിൽ നിന്ന് പമ്പയിലേക്കുള്ള  കെ.എസ്.ആർ. ടി.സി. ബസുകളിൽ കയറാൻ തിരക്കനുഭവപ്പെടുമ്പോൾ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലെന്ന് പരാതി. കൊച്ചുകുട്ടികൾ അടക്കമുള്ള ഭക്തർ ബസ്സിൽ കയറാൻ ശ്രമിക്കുമ്പോൾ തിരക്ക് കാരണം പരിക്ക് പറ്റുന്ന അവസ്ഥയാണുള്ളതെന്നാണ് പരാതിയുയരുന്നത്. നിലയ്‌ക്കലിൽ നിന്ന് ബസ്സുകളിൽ കയറാൻ ക്യൂ സംവിധാനം ഒരുക്കുന്ന ദേവസ്വം ബോർഡ് പമ്പയിൽ തിരിച്ചു കയറുന്നിടത്ത് ഈ സംവിധാനം ഒരുക്കുന്നില്ലെന്നാണ് ആക്ഷേപം.

ഭക്തരെ നിയന്ത്രിക്കാനുള്ള ഒരു സംവിധാനങ്ങളും പമ്പയിൽ ഒരുക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ പോലീസിനെയും കെഎസ്ആർടിസിയെയും സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ദേവസ്വം ബോർഡിന്റെ കൃത്യമായ ഇടപെടൽ ഇല്ലാത്തത് കാരണമാണ് ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഭക്തരെ നിയന്ത്രിക്കാനോ, ക്യൂ സംവിധാനമൊരുക്കി അവരെ ബസിൽ കയറ്റാനോ ഇവിടെ സജ്ജീകരണങ്ങൾ ഒന്നും തന്നെയില്ല. പമ്പയിൽ നിന്നുള്ള ബസ് സർവീസ് കൃത്യ സമയത്ത് നടക്കുന്നില്ല എന്ന പരാതികളും ഉയരുന്നുണ്ട്.

ഇത് സംബന്ധിച്ച് പരാതി നൽകാൻ ഭക്തർ പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് പോലീസിന്റെ നിലപാട്. കെഎസ്ആർടിസി ബസ് സർവീസ് ഭക്തരുടെ ആവശ്യപ്രകാരം തയ്യാറാക്കേണ്ടതും ഏകോപിപ്പിക്കേണ്ടതും ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്വമാണെന്ന് പോലീസും കെഎസ്ആർടിസി അധികൃതരും പറയുന്നുണ്ട്. എന്നാൽ ഇത് കൈകാര്യം ചെയ്യാൻ ദേവസ്വം ബോർഡ് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് പരാതി. പരസ്പരം പഴിചാരുന്ന സർക്കാർ സംവിധാനങ്ങൾ ഭക്തർക്കാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

ദർശനം കഴിഞ്ഞെത്തുമ്പോൾ ബസിൽ കയറാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി തീർത്ഥാടകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് നിലയ്‌ക്കൽ-പമ്പ റൂട്ടിൽ ബസുകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു. വിവിധ ഡിപ്പോകളിൽ നിന്നായി പത്തു ബസുകളാണ് ആദ്യം നിലയ്‌ക്കലിൽ എത്തിക്കുന്നത്. ഇതിൽ നാലെണ്ണം ശനിയാഴ്ച വൈകീട്ട് ഡിപ്പോയിൽ എത്തിയിട്ടുണ്ട്. തിരക്ക് ഏറുകയാണെങ്കിൽ കൂടുതൽ ബസുകൾ എത്തിക്കാനും തീരുമാനമായിട്ടുണ്ട്.

Tags: സന്നിധാനംSABARIMALAകെഎസ്ആർടിസിശബരിമലഅയ്യപ്പ ഭക്തർതിരക്ക്
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies