ജയ്പൂർ: നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രാജസ്ഥാൻ അതിർത്തി വഴി ഇന്ത്യയിൽ പ്രവേശിക്കാൻ ശ്രമിച്ച പാക് ഭീകരനെയാണ് ബിഎസ്എഫ് ജവാന്മാർ വധിച്ചത്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ ഹർമുഖ് ചെക്ക് പോസ്റ്റിന് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം.
ഭീകരൻ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പിന്മാറാൻ നിർദേശിച്ചെങ്കിലും അവഗണിച്ച് വീണ്ടും കയറവേയാണ് സുരക്ഷാ സേന വെടിയുതിർത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്ന് സേന അറിയിച്ചു.
അടുത്തിടെ ജമ്മു അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. അർണിയ അതിർത്തിയിൽ പുലർച്ചെ 2.30-ഓടെയാണ് ഭീകരൻ നുഴഞ്ഞുകയറിയത്. സുരക്ഷാ സേന പിൻമാറാൻ പറഞ്ഞിരുന്നെങ്കിലും ഇന്ത്യൻ പ്രദേശത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.
















Comments