ഡൽഹി: ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗം ഇന്നലെ(ഡിസംബർ 5) രാഷ്ട്രപതിഭവൻ കൾച്ചറൽ സെന്ററിൽ നടന്നിരുന്നു. ജി 20 അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുമ്പോൾ അതിന് എല്ലാ തരത്തിലുള്ള പിന്തുണ തേടുന്നതിനും, സർക്കാർ നിശ്ചയിച്ചിരിക്കുന്ന പരിപാടികൾ വിശദീകരിക്കാനുമായിരുന്നു എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സംയുക്ത യോഗം സർക്കാർ വിളിച്ചു ചേർത്തത്. യോഗത്തിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ നേതാക്കൾ പ്രധാനമന്ത്രിക്കൊപ്പം ചർച്ച ചെയ്യുന്ന ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. നരേന്ദ്രമോദിയും ചിത്രങ്ങൾ അദ്ദേഹത്തിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു.
ഈ ചിത്രങ്ങൾ കാണാം,
Comments