ജപ്പാനീസ് എഴുത്തികാരിയും അദ്ധ്യാപികയുമാണ് മാമി യമാദ. ഇന്ത്യൻ ചിന്തകളുമായി ഏറെ അടുത്തു നിൽക്കുന്ന മാമി യമാദ, ദി ജപ്പാൻ-ഇന്ത്യ അസോസിയേഷന്റെ ഡറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിബറൽ ആർട്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ടെക്‌നോളജിയിൽ വിസിറ്റിംഗ് അസിസ്റ്റന്റ് പ്രൊഫസറായും മാമി യമാദ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാമി യമാദയുമായുള്ള ഓർമ്മ പുതുക്കുകയാണ് കേരളത്തിന്റെ മായാജാലക്കാരന്‍ ഗോപിനാഥ് മുതുകാട്. 25 വർഷങ്ങൾക്ക് മുമ്പ് മാമി യമാദയെ കണ്ടു മുട്ടിയപ്പോൾ എടുത്ത ചിത്രവും പുതിയ ചിത്രവും പങ്കുവെച്ചു കൊണ്ടാണ് ഗോപിനാഥ് മുതുകാട് അനുഭവം കുറിച്ചിരിക്കുന്നത്.
‘അന്നത്തെ മാമിയും ഇന്നത്തെ മാമിയും…മാമി എന്നുവച്ചാൽ മാമി യമാദ. ജപ്പാനിലെ എഴുത്തുകാരി. 1997 നവംബർ 13-നാണ് ഞാൻ ആദ്യമായി അവരെ കാണുന്നത്. ഇന്ത്യൻ മാജിക്കിനെ കുറിച്ച് ഒരു പുസ്തകമെഴുതാൻ ഇന്ത്യ മുഴുവനും കറങ്ങിനടക്കുന്ന കാലത്ത് തിരുവനന്തപുരത്തെ മാജിക് അക്കാദമിയുടെ വിലാസവും തേടിപ്പിടിച്ച് വന്നതായിരുന്നു. ലൈബ്രറിയിൽ നിന്നും കുറെ പുസ്തകങ്ങൾ എടുത്ത് വായിച്ചു. കേരളത്തിലെ മാജിക്കുകാരുടെ കുറെ ഷോകൾ കണ്ടു. ഒരു വർഷം കഴിഞ്ഞ് അവർ എഴുതിയ പുസ്തകം അയച്ചുതന്നു. ഇരുപത്തിയഞ്ചു വർഷം പിന്നിട്ട് ഇപ്പോഴിതാ ജപ്പാനിൽ വച്ച് ഒരിക്കൽ കൂടി അവരെ കണ്ടുമുട്ടിയിരിക്കുന്നു. ലോകവും കാലവും ഇങ്ങനെയൊക്കെ നമ്മെ ഇടയ്‌ക്കിടയ്‌ക്ക് വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും’ എന്നാണ് ഗോപിനാഥ് മുതുകാട് ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഇന്ത്യയിലെ തെരുവ് മാന്ത്രികരെക്കുറിച്ച് മാമി യമാദ രചിച്ച പുസ്തകമാണ് ‘Wheel of Destiny’. ‘ദക്ഷിണേന്ത്യയുടെ മാന്ത്രികവിദ്യയെക്കുറിച്ചുള്ള മാമിയുടെ ‘Wheel of Destiny’ എന്ന പുസ്തകം ഇന്ത്യയുടെ പുരാതന നിഗൂഢതയുടെ സാരാംശം ഏറ്റവും ആകർഷകമായ രീതിയിൽ പകർത്തുന്നു. ഇന്ത്യയിലുള്ളവരെയും വിദേശിയരേയും ഈ പുസ്കം വളരെയധികം ആകർഷിക്കുന്നു’ എന്നാണ് രണ്ടാം വാജ്‌പേയി മന്ത്രിസഭയിൽ ടൂറിസം സഹമന്ത്രിയായി സേവനമനുഷ്ഠിച്ച ഒമാക് അപാങ് പുസ്തകത്തെ പ്രശംസിച്ചത്.
















Comments