തിരുവനന്തപുരം: കേരളത്തിലെ ഉൽപ്പന്നങ്ങൾക്ക് ‘മെയ്ഡ് ഇൻ കേരള’ എന്ന ബ്രാൻഡ് നൽകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ‘മെയ്ഡ് ഇൻ കേരള’ എന്ന ബ്രാൻഡ് നൽകാനുള്ള തീരുമാനം കേരള സർക്കാർ അംഗീകരിച്ചുവെന്ന് പി. രാജീവ് നിയമസഭയിൽ പറഞ്ഞു. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭിക്കുന്നതിനാണ് സർക്കാരിന്റെ പരിശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
‘കേരളത്തിന്റെ ബ്രാൻഡ് ലോകത്തിൽ തന്നെ ശ്രദ്ധേയമായിട്ടുള്ളതാണ്. അതു കൊണ്ട് ഒരു കേരള ബ്രാൻഡ് നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഉൽപ്പന്നങ്ങൾക്ക് കേരളാ ബ്രാൻഡ് എന്ന ലേബൽ നൽകും. ഇങ്ങനെ ഒരു സംവിധാനം കൊണ്ടു വന്നാൽ വിപണിയിൽ കേരളത്തിന്റെ ഉത്പന്നങ്ങൾക്ക് വില ലഭിക്കും’ എന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
പുതിയ സംരംഭങ്ങളെ നിലനിർത്തുന്നതിനായി താലൂക്ക് വിപണനമേള നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജനുവരിയിൽ എറണാകുളത്ത് സംരംഭക സംഗമം നടത്തും. 1000 കോടി ടേണ്‍ഓവര്‍ ഉള്ള സ്ഥാപനമായി രണ്ട് വര്‍ഷത്തിനുള്ളില്‍ കെല്‍ട്രോണിനെ മാറ്റുമെന്നും പി. രാജീവ് നിയമസഭയിൽ പറഞ്ഞു. കൈത്തറി മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments