അക്ഷയ് കുമാർ വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘വേദാന്ത് മറാത്തേ വീർ ദൗദലേ സാത്ത്’. മറാഠാ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവജിയുടെ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. പ്രഖ്യാപനം മുതൽ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
Thank you bhai 🙏🏻 https://t.co/Nmtt3GfhRI
— Akshay Kumar (@akshaykumar) December 6, 2022
മഹേഷ് മഞ്‍ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രം എന്ന പ്രത്യേകതയും ‘വേദാന്ത് മറാത്തേ വീർ ദൗദലേ സാത്തി’നുണ്ട്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘ഛത്രപതി ശിവജി മഹാരാജിന്റെ വേഷമാണ് ഞാൻ അവതരിപ്പിക്കുന്നത്. രാജ് താക്കറെയാണ് എനിക്ക് ഈ വേഷം ലഭിക്കാൻ കാരണക്കാരനായത്. ഇതൊരു വലിയ ദൗത്യമാണ്, എന്റെ ഏറ്റവും മികച്ചത് ഞാൻ നൽകും’ എന്ന് അക്ഷയ് കുമാർ പ്രതികരിച്ചു.
മറാഠിക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ എത്തും. അടുത്ത വർഷം ദീപാവലി റിലീസായിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഖുറേഷി പ്രൊഡക്ഷന്റെ ബാനറിൽ വസീം ഖുറേഷിയാണ് ചിത്രം നിർമ്മിക്കുന്നത്.
आज मराठी फ़िल्म ‘वेडात मराठे वीर दौड़ले सात’ की शूटिंग शुरू कर रहा हूँ जिसमें छत्रपति शिवाजी महाराज जी की भूमिका कर पाना मेरे लिये सौभाग्य है।मैं उनके जीवन से प्रेरणा लेकर और माँ जिजाऊ के आशीर्वाद से मेरा पूरा प्रयास करुंगा !
आशीर्वाद बनाए रखियेगा। pic.twitter.com/MC50jCdN8Z— Akshay Kumar (@akshaykumar) December 6, 2022
Comments