ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സ്‌ഫോടക വസ്തു കണ്ടെത്തി. ഭീകരാക്രമണം ലക്ഷ്യമിട്ട് സ്ഥാപിച്ച സ്‌ഫോടക വസ്തുവാണെന്നാണ് പോലീസിന്റെ നിഗമനം. ഉഗ്രശേഷിയുള്ള ഐഇഡിയാണ് കണ്ടെത്തിയതെന്ന് കശ്മീർ പോലീസ് അറിയിച്ചു.
ഷോപ്പിയാനിലെ ഷിർമൽ മേഖലയ്‌ക്ക് സമീപം നിന്നാണ് ഐഇഡി കണ്ടെത്തിയത്. ഇവിടേക്ക് സൈന്യവും പോലീസും ഉടൻ തന്നെ എത്തിച്ചേർന്നിരുന്നു. തുടർന്ന് ബോംബ് സ്‌ക്വാഡ് എത്തി സ്‌ഫോടക വസ്തു നിർവീര്യമാക്കി. കഴിഞ്ഞ മാസം ഉത്തര കശ്മീരിലെ ബന്ദിപോറ മേഖലയിലുള്ള കൻബതി ഗ്രാമത്തിൽ നിന്നും സമാന സാഹചര്യത്തിലാണ് ഐഇഡി കണ്ടെത്തിയത്.
പാകിസ്താനിൽ നിന്നും അതിർത്തി കടന്ന് ഡ്രോൺ വഴി ലഹരി വസ്തുക്കളും സ്‌ഫോടക വസ്തുക്കളും എത്തുന്നതും പല തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,. ഈ സാഹചര്യത്തിൽ കശ്മീരിലെ സുരക്ഷാ സൗഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യോഗം ചേരുമെന്ന് അറിയിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെ അദ്ധ്യക്ഷതയിലാണ് യോഗം. കശ്മീർ ഡിജിപി ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.
Comments