ലക്‌നൗ : ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലവും ഇന്നറിയാം. അഞ്ച് സംസ്ഥാനങ്ങളിലായി ആറ് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക് സഭാ സീറ്റിലേക്കുമാണ് ഉപതരഞ്ഞെടുപ്പ് നടന്നത്. ഉത്തർപ്രദേശിലെ ഒരു ലോക്‌സഭാ സീറ്റിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കുമായാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയും സമാജ് വാദിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്.
ഖതൗലി, രാംപൂർ സീറ്റുകളിൽ വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. മെയിൻപുരിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എസ്പി അദ്ധ്യക്ഷൻ നേതാജി മുലായം സിംഗിന്റെ മരണത്തെ തുടർന്ന് മെയിൻപുരി സീറ്റിൽ നിന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവിനെയാണ് മത്സരിപ്പിച്ചത്. അതുകൊണ്ട് തന്നെ എസ്പിക്ക് ഈ സീറ്റ് നിർണായകമാണ്.
വോട്ടെണ്ണലിന് മുന്നോടിയായി വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെൻട്രൽ പാരാ മിലിട്ടറി ഫോഴ്‌സ് ഉദ്യോഗസ്ഥരെയും പ്രൊവിൻഷ്യൽ ആർമ്ഡ് കോൺസ്റ്റാബുലറി ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
ബിഹാർ, ഛത്തീസ്ഡഗ്, ഒഡീഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ഇന്ന് വോട്ടെണ്ണൽ നടക്കുന്നുണ്ട്. ഒഡീഷയിലെ പദംപൂർ, രാജസ്ഥാനിലെ സർദാർഷഹർ, ബിഹാറിലെ കുർഹാനി, ഛത്തീസ്ഗഡിലെ ഭാനുപ്രതാപപൂർ എന്നീ നിയമസഭാ സീറ്റുകളിലാണ് വോട്ടെണ്ണൽ.
Comments