ഗാന്ധിനഗർ: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ റിവാബാ ജഡേജ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. വോട്ടെടുപ്പ് ഫലം പുറത്തുവരുമ്പോൾ ജാംനഗർ നോർത്ത് നിയമസഭാ മണ്ഡലത്തിൽ ശക്തമായ മേൽക്കൈ നേടിയിരിക്കുകയാണ് റിവാബാ ജഡേജ.
38,867 വോട്ടുകളാണ് ഇതുവരെ റിവാബാ നേടിയത്. ജാംനഗറിൽ 52.58 ശതമാനം വോട്ട് ഇതിനോടകം ബിജെപിയുടെ പെട്ടിയിലായി. കോൺഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് ആംആദ്മിയാണുള്ളത്. 19,000 വോട്ടുകൾ നേടിയ എഎപി മത്സരത്തിനിറക്കിയത് കർഷൻഭായ് കർമൂറിനെയായിരുന്നു. 25 ശതമാനം വോട്ടും ആംആദ്മി സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർത്ഥി 12000 വോട്ടുകളാണ് നേടിയിരിക്കുന്നത്. വെറും 16 ശതമാനം വോട്ടുനേടാൻ മാത്രമേ കോൺഗ്രസിന് കഴിഞ്ഞിട്ടുള്ളൂ.
ബഹുജൻ സമാജ് പാർട്ടിയും ആറ് സ്വതന്ത്ര സ്ഥാനാർത്ഥികളും ജാംനഗറിൽ മത്സരിച്ചിരുന്നു. ആറ് സ്വതന്ത്രർ ചേർന്ന് നേടിയ ആകെ വോട്ടുകളേക്കാൾ മുന്നിലാണ് നോട്ട. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റവും ഒടുവിൽ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം 182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 150 ഇടത്ത് ബിജെപിയും 22 സീറ്റുകളിൽ കോൺഗ്രസും ആറിടത്ത് എഎപിയുമാണ് ലീഡ് നിലനിർത്തുന്നത്.
Comments