ന്യൂഡൽഹി : മദ്രസ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. അമുസ്ലീം വിദ്യാർഥികൾക്ക് പ്രവേശനമുള്ള മദ്രസകളെ പറ്റി അന്വേഷിക്കാൻ ശുപാർശ ചെയ്താണ് കത്ത്. ചില സംസ്ഥാനങ്ങൾ മദ്രസയിൽ ചേർക്കുന്നതിനായി അമുസ്ലീം വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മദ്രസകളിൽ പഠിക്കുന്ന അമുസ്ലീം വിദ്യാർത്ഥികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുന്നതിനായി സജ്ജീകരണങ്ങൾ ചെയ്യാൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ നിർദ്ദേശിച്ചു
സർക്കാർ രേഖകളിൽ ഉൾപ്പെടാത്ത മദ്രസകളെ പറ്റി അന്വേഷിക്കാനും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിർദേശം. മതപരിവർത്തനത്തിന് കൂടി ലക്ഷ്യം വെച്ചാണ് മദ്രസകളിൽ അമുസ്ലീം വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതെന്ന് നേരത്തെ മുതൽ ആരോപണം ഉയർന്നിരുന്നു. മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് രാജ്യമെങ്ങും പരാതികളും ആക്ഷേപങ്ങളും നിലനിൽക്കെയാണ് ബാലാവകാശ കമ്മീഷന്റെ നടപടി.
Comments