ന്യൂഡൽഹി : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കാണെന്ന് ലോക്‌സഭാ എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസി. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഒവൈസി .
കോൺഗ്രസിനെ സ്നേഹിക്കുന്ന മുസ്ലീങ്ങൾ തെറ്റാണ് ചെയ്യുന്നത് .കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് മുസ്ലീം സമൂഹം മനസ്സിലാക്കണം . അവർക്ക് ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ല.അവിടെ നിന്ന് എന്തെങ്കിലും കിട്ടുമെന്ന് അവർ കരുതുന്നു. എന്നാൽ അവർക്ക് ഒന്നും ലഭിക്കില്ല. ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുമെന്നത് മുസ്ലീങ്ങളുടെ മനസ്സിന്റെ ചിന്ത മാത്രമാണ്.
ഹിന്ദുവോട്ടുകൾ കൂടുതലായതിനാലാണ് ബിജെപി വിജയിക്കുന്നത്. ഇപ്പോൾ അത് തടയാൻ കോൺഗ്രസിനും എഎപിക്കും കഴിയുന്നില്ല. മുസ്ലീങ്ങൾ ഒരു ബലിയാടായി മാറുന്നു.ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും മനസിലെ മുറിവുകളും , വേദനകളും മനസ്സിലാക്കാൻ പ്രധാനമന്ത്രിയ്‌ക്ക് കഴിഞ്ഞു . അതുകൊണ്ട് തന്നെ ഈ വിജയത്തിന്റെ ക്രെഡിറ്റ് നരേന്ദ്ര മോദിക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു നേതാവ് കാൽനടയായി ഇന്ത്യ മുഴുവൻ കറങ്ങുകയാണ്. ബാബയായി ചുറ്റിനടക്കുന്നുവെന്നും രാഹുലിനെ ലക്ഷ്യമിട്ട് ഒവൈസി പറഞ്ഞു.
















Comments