തവാംഗ് : അരുണാചലിൽ ചൈനീസ് സൈന്യം ശ്രമിച്ചത് ലഡാക് മോഡൽ അതിർത്തി ലംഘനത്തിനെന്ന് സൈന്യം. മൂന്നിറിലധികം വരുന്ന സൈനികരാണ് ശ്രമം നടത്തിയത്. 17000 അടി ഉയരത്തിലെ മേഖല കയ്യടക്കാനുള്ള നീക്കമാണ് ഇന്ത്യൻ സൈനികർ തകർത്തത്. 9-ാം തിയതി നടന്ന ചൈനീസ് നീക്കത്തിൽ ഒരാളെ പോലും നിയന്ത്രണരേഖ കടത്താതെ ശക്തമായ തിരിച്ചടി നൽകിയെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ റിപ്പോർട്ട്. ആറ് ചൈനീസ് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നിഗമനം. ലഡാക്കിലെ ഗാൽവാൻ സംഭവം നടന്ന് 907 ദിവസം കഴിഞ്ഞിരിക്കേയാണ് ചൈനയുടെ ഗൂഢനീക്കം.
ശക്തമായ സൈനിക നീക്കമാണ് ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഉത്തരാഖണ്ഡിൽ രണ്ടാഴ്ച മുന്നേ പൂർത്തിയായ ഇന്തോ-യുഎസ് സംയുക്ത സൈനിക അഭ്യാസത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് അരുണാചലിൽ ചൈന കടന്നുകയറാൻ ശ്രമിച്ചത്.
ഒരാഴ്ചയായി ലോകമെമ്പാടും ടിബറ്റൻ സമൂഹം ചൈനയ്‌ക്കെതിരെ ശക്തമായ മനുഷ്യാ വകാശ ധ്വംസന ആരോപണങ്ങളും ഉയർത്തിയതോടെ ബീജിംഗ് സമ്മർദ്ദത്തിലുമാണ്. ചൈനയിൽ കൊറോണ വ്യാപിച്ചിരിക്കുന്നതിനാൽ ലോകശ്രദ്ധ തിരിക്കാൻ ഇന്ത്യൻ അതിർത്തിയിൽ മനപ്പൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
















Comments