ചാർബാഗ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്ക് പുറമെ ഉത്തർപ്രദേശ് സംസ്ഥാനത്തുടനീളം പ്രാദേശിക ഭാരത് ജോഡോ യാത്ര നടത്താനൊരുങ്ങി കോൺഗ്രസ്. യുപി കോൺഗ്രസ് അധ്യക്ഷൻ ബ്രിജ്ലാൽ ഖബ്രിയുടെ നേതൃത്വത്തിൽ ചാർബാഗിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ യാത്ര മാറ്റത്തിന്റെ സൂചനയാണെന്നും, വലിയ വിജയമാണെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്ത് പ്രത്യേകമായി ഭാരത് ജോഡോ യാത്ര നടത്തുന്നത്.
അംബേദ്കറുടെ പ്രതിമയിൽ മാല ചാർത്തിയാണ് യാത്ര ആരംഭിച്ചതെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറയുന്നു. തിങ്കളാഴ്ചയാണ് യാത്ര ആരംഭിച്ചത്. യുപിയെ ആറ് സോണുകളാക്കി തിരിച്ച് ഓരോ സോണിലും യാത്ര നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.
Comments