എൺപതാമത് ഗോൾഡൻ ഗ്ലോബ് നോമിനേഷനിൽ ഇടംപിടിച്ച് ആർആർആർ. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഒറിജിനൽ സോംഗ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി രണ്ട് നോമിനേഷനുകളാണ് രാജമൗലി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഓൽ ക്വയറ്റ് ഓൺ ദ വെസ്‌റ്റേൺ ഫ്രണ്ട്(ജർമ്മനി), അർജന്റീന 1985(അർജന്റീന), ക്ലോസ്(ബെൽജിയം), ഡിവിഷൻ ടു ലീവ്(ദക്ഷിണ കൊറിയ) തുടങ്ങിയ ചിത്രങ്ങളാണ് വിദേശഭാഷാ ചിത്രങ്ങളിൽ ആർആർആറിനൊപ്പം മത്സരിക്കുന്നത്.
നാട്ടു കുത്തൂ എന്ന ഗാനത്തിനാണ് മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ നോമിനേഷൻ ലഭിച്ചിരിക്കുന്നത്. ബ്ലാക് പാന്തറിലെ ലിഫ്റ്റ് മി അപ്, ടോപ് ഗണ്ണിലെ ഹോൾഡ് മൈ ഹാൻഡ് എന്നീ ഗാനങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
കോമരം ഭീമിന്റെയും അല്ലൂരി സീതാരാമ രാജുവിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രമാണ് ആർആർആർ. ആഗോള തലത്തിലും ചിത്രം വലിയ സ്വീകാര്യത നേടിയിരുന്നു. രാം ചരണും ജൂനിയർ എൻടിആറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ശ്രിയ ശരൺ ബ്രിട്ടീഷ് അഭിനേതാക്കളായ റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
Comments