തൃശ്ശൂർ: ചാവക്കാട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ കാണാതായി. എടക്കഴിയൂർ കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിനായി പോയവരെയാണ് കാണാതായത്. ഇവർക്കായി കോസ്റ്റൽ പോലീസ് തിരച്ചിൽ ആരംഭിച്ചു.
എടക്കഴിയൂർ സ്വദേശി മൻസൂർ, കുളച്ചൽ സ്വദേശികളായ ബാലൻ, ചന്ദ്രൻ എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെയാണ് തൊഴിലാളികൾ കടലിൽ പോയത്.
മൂന്ന് പേരാണ് ഫൈബർ വള്ളത്തിൽ കടലിൽ പോയത്. ഇന്ന് രാവിലെ എട്ട് മണിയോടെ ഇവർ മടങ്ങിയെത്തേണ്ടത് ആയിരുന്നു. എന്നാൽ ഉച്ചയയായിട്ടും ഇവർ തിരിച്ചെത്തിയില്ല. ഇതേ തുടർന്ന് ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ മറ്റ് മത്സ്യത്തൊഴിലാളികൾ വിവരം കോസ്റ്റൽ പോലീസിനെ അറിയിക്കുകയായിരുന്നു.
മാൻദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇത് അവഗണിച്ചാണ് ഇവർ കടലിൽ പോയത്. ശക്തമായ കാറ്റിൽ അകപ്പെട്ട് കടലിൽ മൂന്നംഗ സംഘം കുടുങ്ങിക്കിടക്കുകയാകാമെന്നാണ് സംശയിക്കുന്നത്.
Comments