ചണ്ഡീഗഡ്: പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. പിടിക്കപ്പെട്ടപ്പോൾ തെളിവ് നശിപ്പിക്കാനായി പോലീസുകാരൻ കൈക്കൂലി ആയി വാങ്ങിയ പണം വിഴുങ്ങി രക്ഷപ്പെടാൻ ശ്രമം നടത്തി. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. സബ് ഇൻസ്പെക്ടറായ മഹേന്ദ്ര ഉല എന്ന പോലീസുകാരനാണ് പോത്തുമോഷണക്കേസിൽ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങിയത്.
പോത്ത് മോഷണക്കേസിലെ പ്രതിക്കെതിരെ നടപടിയെടുക്കാൻ പോലീസ് ഉദ്യോഗസ്ഥൻ, പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പോത്തിന്റെ ഉടമസ്ഥനായ ശുഭനാഥ് എന്നയാളിൽനിന്നും 10,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 6,000 രൂപ ഇതിനകം കൈക്കൂലി നൽകിയ ഇയാൾ ബാക്കി തുക നൽകുന്നതിന് മുമ്പ് വിജിലൻസിനെ വിവരം അറിയിച്ചു. തുടർന്ന് വിജിലൻസ് ഇയാളെ പിടികൂടുകയായിരുന്നു. അതിനിടയിലാണ് കൈക്കൂലി പണം വിഴുങ്ങി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത്.
Comments