സ്മൃതി ഇറാനിയോട് തോറ്റ രാഹുൽ വീണ്ടും അമേത്തിയിൽ അങ്കം കുറിയ്ക്കുമോ? സാധ്യതകൾ തളളി കളയാതെ കോൺഗ്രസ് നേതൃത്വം-Rahul Gandhi Will Contest 2024 Lok Sabha Polls From Amethi
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സ്മൃതി ഇറാനിയോട് തോറ്റ രാഹുൽ വീണ്ടും അമേത്തിയിൽ അങ്കം കുറിയ്‌ക്കുമോ? സാധ്യതകൾ തളളി കളയാതെ കോൺഗ്രസ് നേതൃത്വം-Rahul Gandhi Will Contest 2024 Lok Sabha Polls From Amethi

Janam Web Desk by Janam Web Desk
Dec 14, 2022, 07:42 pm IST
FacebookTwitterWhatsAppTelegram

അമേത്തിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയം ഏറ്റുവാങ്ങിയ രാഹുൽ വീണ്ടും മണ്ഡലത്തിൽ മത്സരിക്കുമെന്ന് കോൺഗ്രസ്. നെഹ്റു-ഗാന്ധി കുടുംബത്തിന് ബന്ധമുള്ള അമേത്തിയിൽ നിന്ന് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് നേതാവ് അജയ് റായ് ബുധനാഴ്ച പറഞ്ഞു. വൻ ഭൂരിപക്ഷത്തിൽ വീണ്ടും എംപിയായി രാഹുലിനെ തിരഞ്ഞെടുത്ത് ഡൽഹിയിലേക്ക് അയക്കണമെന്നാണ് അമേത്തിയിലെ ജനങ്ങളോടുള്ള തന്റെ അഭ്യർത്ഥനയെന്ന് റായ് പറഞ്ഞു.

‘ഗാന്ധി-നെഹ്റു കുടുംബത്തിന് അമേത്തിയുമായുളള ബന്ധത്തിന് വലിയ പഴക്കമുണ്ട്. ആർക്കും അതിനെ ദുർബലപ്പെടുത്താൻ കഴിയില്ല. 2024ൽ രാഹുൽ ഗാന്ധി അവിടെ മത്സരിക്കും,’ റായ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. തുടർച്ചയായി മൂന്ന് തവണ അമേത്തി പാർലമെന്റ് സീറ്റിൽ വിജയിച്ച രാഹുൽ ഗാന്ധിയെ 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പരാജയപ്പെടുത്തി. നിലവിൽ വയനാട് മണ്ഡലത്തെയാണ് രാഹുൽ ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ മാതാപിതാക്കളായ രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും അമേത്തിയിൽ നിന്ന് നേരത്തെ വിജയിച്ചവരാണ്. 2014ലും 2019ലും ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട നേതാവാണ് റായ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിലവിൽ രാജസ്ഥാനിലൂടെ സഞ്ചരിക്കുകയാണ്. ജനുവരി മൂന്നിനോ നാലിനോ ഉത്തർപ്രദേശിൽ പ്രവേശിക്കും. യുപിയിൽ കോൺഗ്രസ് വിവിധ സ്ഥലങ്ങളിൽ ഭാരത് ജോഡോ യാത്രയുടെ മാതൃകയിൽ പ്രാദേശിക യാത്രകൾ നടത്തുന്നുണ്ട്.

Tags: CongressrahulgandhiSmriti IraniAMETHI
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു; യുവതി ​ഗുരുതരാവസ്ഥയിൽ

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies