ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ സ്വന്തമാക്കി യുവ വ്യവസായി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നസീർ ഖാൻ എന്ന വ്യവസായിയാണ് 12 കോടി രൂപയുടെ കാർ സ്വന്തമാക്കിയിരിക്കുന്നത്. McLaren 765 LT Spider എന്ന കാറിന് വേണ്ടിയാണ് യുവാവ് 12 കോടി രൂപ മുടക്കിയത്. ഇന്ത്യയിൽ വിൽപന നടത്തുന്നതിൽ ഔദ്യോഗികമായി ലഭ്യമാകുന്ന വിലയേറിയ സൂപ്പർകാറുകളിൽ ഒന്നാണ്
McLaren 765 LT Spider.
കാറിനോടൊപ്പമുള്ള ചിത്രങ്ങൾ നസീർ ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്. ഹൈ-എൻഡ് സൂപ്പർകാറുകളായ Rolls Royce Cullinan Black Badge, Ferrari 812 Superfast, Mercedes-Benz G350d, Ford Mustang, Lamborghini Aventador, Lamborghini Urus തുടങ്ങിയ വാഹനങ്ങളും നസീർ ഖാൻ സ്വന്തമാക്കിയിട്ടുണ്ട്. കാർ പ്രേമികൾക്കിടയിൽ ഈ യുവ വ്യവസായിയുടെ വാഹനങ്ങൾ എന്നും ചർച്ചയാണ്.
Comments