കാസർകോട്: പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടെ കാർ ഓവുചാലിൽ വീണെങ്കിലും പിടികൊടുക്കാതെ രക്ഷപ്പെട്ട് അന്തർ സംസ്ഥാന കുറ്റവാളി എ എച്ച് ഹാഷിം. കാസർകോട് ജില്ലയിലും കർണാടകയിലുമായി നിരവധി കേസുകളിൽ പ്രതിയാണ് ഹാഷിം. ഇയാൾ കേരളത്തിലേക്ക് കടന്ന വിവരം കർണാടക പോലീസാണ് കേരള പോലീസിനെ അറിയിച്ചത്.
കാസർകോട് ചന്ദ്രഗിരി ജംഗ്ഷനിൽ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തെ വെട്ടിച്ച് അമിത വേഗത്തിൽ കാറുമായി പാഞ്ഞ ഹാഷിമിനെ പോലീസ് പിന്തുടർന്നു. ഇതിനിടെ ഇയാളുടെ കാർ ഓവുചാലിൽ വീണു. തുടർന്ന് ജീപ്പിൽ നിന്നിറങ്ങിയ പോലീസ് സംഘം കാറിനടുത്ത് എത്തിയെങ്കിലും, ഹാഷിം ഇവരെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.
വെട്ടിച്ച് കടന്നു കളഞ്ഞ ഹാഷിമിന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും പോലീസിന് ഇയാളെ കണ്ടെത്താനായില്ല. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് എന്നാണ് പോലീസ് പറയുന്നത്.
















Comments