ഇൻഡോർ : ഷാരൂഖ് ഖാന്റെ പാട്ടിന് കത്തി വീശി നൃത്തം ചെയ്ത അഞ്ച് പേരെ ഇൻഡോറിൽ പോലീസ് അറസ്റ്റ് ചെയ്തു. ജന്മദിന പാർട്ടിക്കിടെയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ‘ത്രിമൂർത്തി’ എന്ന ചിത്രത്തിലെ ‘ബോൾ ബോലെ ബോൾ തുജ്‌കോ ക്യാ ചാഹിയേ’ എന്ന ഗാനത്തിന് യുവാക്കൾ നൃത്തം ചെയ്തത് . പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുമ്പോൾ ഇവർ ഒന്നരയടി നീളമുള്ള കത്തികളും വീശുന്നുണ്ടായിരുന്നു
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടന്ന് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു . ആയുധ നിയമത്തിലെ സെക്ഷൻ 25 പ്രകാരമാണ് പോലീസ് ഇവർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.
Comments