കൊച്ചി: ഒളിക്യാമറ വെച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഐടി ഉദ്യോഗസ്ഥൻ പിടിയിൽ. കോന്തുരുത്തി സ്വദേശി സനലിനെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയോടൊപ്പം സൗഹൃദ സന്ദർശത്തിനെത്തിയ വീട്ടിലെ കുളിമുറിയിലാണ് ഇയാൾ ഒളിക്യാമറ സ്ഥാപിച്ചത്. പെൻക്യാമറയാണ് ദൃശ്യങ്ങൾ പകർത്താനായി ഇയാൾ ഉപയോഗിച്ചത്.
കുളിമുറിയിൽ സംശയകരമായ രീതിയിൽ പേന യുവതി കണ്ടിരുന്നു. പേന തന്റേതാണെന്നും അബദ്ധത്തിൽ കുളിമുറിയിൽ മറന്ന് വെച്ചതാണെന്നും പറഞ്ഞ് സനൽ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പേനയിൽ തെളിഞ്ഞ് കണ്ട നീല ബട്ടൺ ശ്രദ്ധയിൽപ്പെട്ടതോടെ യുവതി പേന തിരികെ നൽകാൻ തയ്യാറായില്ല.
പേന വിശദമായി പരിശോധന നടത്തിയപ്പോഴാണ് ഒളിക്യാമറയും മെമ്മറി കാർഡും ശ്രദ്ധയിൽപ്പെട്ടത്. മെമ്മറി കാർഡ് പരിശോധിച്ചതിൽ നിന്ന് സനൽ ക്യാമറ ഒളിപ്പിക്കുന്ന ദൃശ്യങ്ങളും പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും പതിഞ്ഞതായി കണ്ടെത്തി. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
















Comments