കൊച്ചി: മോഹൻലാൽ- ഭദ്രൻ ടീമിന്റെ സ്ഫടികം 4K റിലീസ് വിവരങ്ങൾ പുറത്തുവിട്ട് നടനവിസ്മയം മോഹൻലാൽ. ചിത്രത്തിന്റെ റിലീസ് തീയതിയും മോഹൻലാൽ അപ്ഡേറ്റ് ചെയ്തു. 2023 ഫെബ്രുവരി 9ന് സ്ഫടികം വീണ്ടും തിയേറ്ററുകളിൽ എത്തുമെന്നാണ് മോഹൻലാൽ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
‘ഓട്ടക്കാലണയ്‌ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കായി 4K പവർ എഞ്ചിൻ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ആടുതോമയുടെ രണ്ടാം വരവ് ഞങ്ങൾ ഉറപ്പിക്കുകയാണ്. ഫെബ്രുവരി 9ന് സ്ഫടികം വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. അപ്പോൾ എങ്ങനാ?‘ എന്നാണ് ആരാധകരോട് ലാലേട്ടൻ ചോദിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ് മൂവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഫടികത്തിന്റെ റീമാസ്റ്റേർഡ് റീ റിലീസ് അടുത്തയിടെയാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച നാൾ മുതൽ ആരാധകർ ആവേശത്തോടെയാണ് ചിത്രവുമായി ബന്ധപ്പെട്ട ഓരോ വാർത്തകൾക്കും കാതോർക്കുന്നത്.
https://www.facebook.com/reel/941944780119062/?s=single_unit
















Comments