കൊച്ചി: സർക്കാർ മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ ആൺ-പെൺഭേദമില്ലാതെ വിദ്യാർത്ഥികൾക്ക് രാത്രി 9.30-ന് ശേഷവും പ്രവേശിക്കാമെന്ന സർക്കാർ ഉത്തരവ് എല്ലാ മെഡിക്കൽ കോളേജുകൾക്കും ബാധകമെന്ന് ഹൈക്കോടതി. കോഴിക്കോട് മെഡിക്കൽ കോളേഡജ് ഹോസ്റ്റലിൽ നിന്ന് പെൺകുട്ടികൾ രാത്രി 9.30-ന് ശേഷം പുറത്തിറങ്ങുന്നതിന് വിലക്കേർപ്പെടുത്തിയത് ചോദ്യം ചെയ്യുന്ന ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.
രണ്ടാം വർഷം മുതൽ ആൺ-പെൺ വിദ്യാർത്ഥികൾക്ക് രാത്രി 9.30-ന് ശേഷം മൂവ്‌മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തി ഹോസ്റ്റലിൽ പ്രവേശിക്കണമെന്നാണ് പുതിയ ഉത്തരവ്. ഒന്നാം വർഷ വിദ്യാർത്ഥികൾ നേരത്തെ കയറണമെന്നും ഉത്തരവിലുണ്ട്. രാത്രി 9.30-ന് ശേഷം ആവശ്യമുണ്ടെങ്കിൽ വാർഡന്റെ അനുമതിയോടെ പുറത്തുപോകാൻ അനുവദിക്കുമെന്നും ആരോഗ്യ സർവകലാശാല അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രധാന റീഡീംഗ് റൂം 11 മണി വരെ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാത്രി 9-ന് അടക്കുന്ന പ്രധാന റീഡിംഗ് റൂമിന്റെ പ്രവർത്തനം ദീർഘിപ്പിക്കാൻ ജീവനക്കാരടക്കം വേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചു.
















Comments