വാഷിംഗ്ടൺ: ട്വിറ്റർ സിഇഒ സ്ഥാനത്ത് നിന്ന് ഇലോൺ മസ്‌ക് പടിയിറങ്ങുന്നു.ട്വിറ്ററിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. പകരക്കാരനെ കണ്ടെത്തിയതിന് ശേഷമാകും പടിയിറക്കമെന്ന് മസ്‌ക് വ്യക്തമാക്കി. സിഇഒ സ്ഥാനമേറ്റെടുക്കാൻ പ്രാപ്തമായ ഒരാളെ കണ്ടെത്തിയതിന് ശേഷം രാജി വെയ്‌ക്കുമെന്നും തുടർന്ന് സോഫ്റ്റ്‌വെയർ ആന്റ് സെർവർ ടീമിനൊപ്പം ചേരുമെന്നാണ് പുതിയ പ്രഖ്യാപനം.
കഴിഞ്ഞ ദിവസം താൻ സിഇഒ സ്ഥാനത്ത് തുടരണോയെന്ന വിഷയത്തിൽ മസ്‌ക് അഭിപ്രായ സർവേ നടത്തിയിരുന്നു. അഭിപ്രായ സർവേ തിരിച്ചടിയായതിന് പിന്നാലെയാണ് മസ്‌കിന്റെ രാജി പ്രഖ്യാപനം. സർവേയിൽ പങ്കെടുത്ത 57.5 ശതമാനം പേരാണ് സിഇഒ സ്ഥാനത്ത് നിന്ന് മസ്‌ക് മാറണമെന്ന് അഭിപ്രായപ്പെട്ടത്.
സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ മസ്‌ക് തന്നെയാണ് വോട്ടെടുപ്പ് നടത്തിയത്. ആലോചിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും വോട്ടെടുപ്പിന് അനുസരിച്ച് ട്വിറ്റർ പോളിസികളിൽ മാറ്റം വരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. മസ്‌ക് തന്നെ നടത്തിയ പോളിലെ ഫലം അംഗീകരിക്കുന്നതായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌ക് പുതിയ മേധാവിയെ തേടുന്നുവെന്ന വാർത്ത പുറത്തുവന്നത്. പുതിയ മേധാവിയെ കണ്ടെത്തിയാലുടൻ പടിയിറങ്ങുമെന്ന നിലപാടിലാണ് മസ്‌ക്.
















Comments