മനില: അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിനിടയിൽ ഒലിച്ചുപോകുന്ന വിനോദ സഞ്ചാരികളുടെ വീഡിയോ വൈറലാകുന്നു. 2021ൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയാണ് ഇന്റർനെറ്റ് ലോകത്ത് ഇപ്പോൾ പ്രചരിക്കുന്നത്. ഫിലിപ്പീൻസിലാണ് സംഭവം നടന്നതെന്നാണ് വിവരം.
രാജ്യത്തെ നോർത്തേൺ സെബുവിലെ കാറ്റമോൺ ടൗണിലുള്ള ടിനുബ്ദാൻ വെള്ളച്ചാട്ടം കാണാൻ എത്തിയവരാണ് ഒലിച്ചുപോയത്. പാറക്കെട്ടുകൾക്കിടയിൽ വെള്ളച്ചാട്ടം ആസ്വദിച്ചിരിക്കുന്ന വിനോദ സഞ്ചാരികൾക്കിടയിലേക്ക് പെട്ടെന്നായിരുന്നു വെള്ളം ഒഴുകിവന്നത്. പാറകൾക്ക് മേൽ വെള്ളത്തിൽ കാലിട്ട് ഇരുന്നിരുന്ന വിനോദ സഞ്ചാരികൾക്ക് ഓടിരക്ഷപ്പെടാനുള്ള സമയം ലഭിച്ചില്ല. ഇവർ മലവെള്ളത്തോടൊപ്പം അടിവാരത്തേക്ക് ഒഴുകി പോകുകയും ചെയ്തു.
Your life is more important than your number of social media likes👍 pic.twitter.com/COaaTCV4lK
— Tansu YEĞEN (@TansuYegen) December 20, 2022
കുത്തിയൊലിച്ച് വരുന്ന വെള്ളത്തെ മറികടക്കാൻ സാധിക്കാതെ കുട്ടികൾ ഉൾപ്പെടെയുള്ളവർ അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് ദൃശ്യങ്ങളിലുള്ളത്. വെള്ളച്ചാട്ടം ആസ്വദിക്കാൻ പോകുന്നവർ തീർച്ചയായും കാലാവസ്ഥ വകുപ്പിന്റെ നിർദേശങ്ങൾ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ പോകാവൂ എന്ന് വീഡിയോയ്‌ക്ക് താഴെ ചിലർ ഓർമ്മിപ്പിച്ചു. വെള്ളച്ചാട്ടമുള്ള പ്രദേശത്ത് വെയിലുണ്ടെന്ന് കരുതി സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കരുത്. ചിലപ്പോൾ മേൽപ്രദേശങ്ങളിൽ മഴ പെയ്യുന്നുണ്ടാകാം. ഇത് പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിന് കാരണമായേക്കാമെന്നും കമന്റുകളിൽ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
Comments