ലക്നൗ : ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബന്ദയിൽ ബ്യൂട്ടി പാർലർ നടത്തുന്ന ജാഹില ബീഗം ആണ് പിടിയിലായത് .
ലക്നൗ സ്വദേശിയായ ഇർസാദ് ഷഹാദ് ഖാനെയാണ് ജാഹില കെണിയിൽ കുടുക്കിയത്. യുവാവുമായി ചാറ്റ് ചെയ്ത ജാഹില അടുത്ത ബന്ധം സ്ഥാപിച്ചു. പിന്നീട് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ പകർത്തുകയും ഇതു കാട്ടി ഇർസാദിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു . ഇയാളിൽ നിന്ന് 30 ലക്ഷം രൂപയാണ് ജാഹില ഭീഷണിപ്പെടുത്തി വാങ്ങിയത് . തുടർന്നാണ് ഇർസാദ് പോലീസിൽ പരാതി നൽകിയത് .
ജാഹില ഇതാദ്യമായല്ല യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കുന്നത്. ഈ വർഷം മെയ് മാസത്തിൽ ഒരു വ്യാപാരിയെയും ഇവർ ഇരയാക്കിയിരുന്നു. വ്യവസായിയായ ഷൈലേഷ് ജാദിയയെ പ്രണയക്കെണിയിൽ കുടുക്കി ജാഹില ശാരീരിക ബന്ധത്തിലേർപ്പെടുകയും ഇതിന്റെ വീഡിയോ പകർത്തുകയും ചെയ്തു. ഈ വീഡിയോ കാട്ടി ഷൈലേഷിനെ ഭീഷണിപ്പെടുത്തി .
50 ലക്ഷത്തോളം രൂപയും ഇത്തരത്തിൽ ഷൈലേഷിൽ നിന്ന് ജാഹില തട്ടിയെടുത്തിരുന്നു . പിന്നീടും ഇവർ ഷൈലേഷിനോട് വൻ തുക ആവശ്യപ്പെട്ടു. തുടർച്ചയായ ഭീഷണിയിൽ മനംനൊന്ത് ഷൈലേഷ് ആത്മഹത്യ ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് ജാഹിലയെ അറസ്റ്റ് ചെയ്തിരുന്നു . എന്നാൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അവർ വീണ്ടും ഹണി ട്രാപ്പുമായി രംഗത്തിറങ്ങുകയായിരുന്നു . അറസ്റ്റിലായ ജാഹിലയ്‌ക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടിയെടുക്കുമെന്ന് എസ്പി അഭിനന്ദൻ പറഞ്ഞു
Comments