അനൂപ് മേനോൻ നായകാനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന ‘തിമിംഗലവേട്ട’. ചിത്രത്തിന്റെ ഷൂട്ടിംഗ് ദിവസങ്ങൾക്ക് മുമ്പാണ് ആരംഭിച്ചത്. പേരിലെ വ്യത്യസ്തത കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാണ് അനൂപ് മോനോൻ ചിത്രം. തുടര്‍ച്ചയായി അനൂപ് മോനോൻ സിനിമകള്‍ക്ക് മത്സ്യത്തിന്‍റെ പേര് നൽകുന്നതാണ് സിനിമാ പ്രേമികൾക്കിടയിലെ ചർച്ചാ വിഷയം. മുമ്പ് ഡോള്‍ഫിൻസ്, വരാൽ, കിംഗ് ഫിഷ് എന്നീ സിനിമകളില്‍ നടൻ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഇപ്പോഴിതാ, സിനിമയുടെ ചിത്രീകരണ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
മാലിന്യ പ്ലാന്റിനെതിരെ യുസിഎ നേതാവ് ജയരാമൻ നടത്തുന്ന പ്രതിഷേധ മാർച്ചിലേയ്‌ക്ക് പോലീസ് ജലപീരങ്കിയും ലാത്തി പ്രയോഗവും നടത്തുമ്പോൾ പ്രവർത്തകർ ചിതറി ഓടുന്ന രംഗം ഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോയാണ് അനൂപ് മേനോൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ‘ലൊക്കേഷനിലെ കാഴ്ച..തിമിംഗല വേട്ട…ജലപ്രപഞ്ചം’ എന്ന കുറിപ്പോടു കൂടിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്‌ക്ക് താഴെ ആരാധകർ കമന്റുമായി എത്തി. ‘കേരളത്തിന്റെ അക്വാമാൻ’, ‘മീൻ വിട്ട് കളി ഇല്ല അല്ലേ’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.
വീഡിയോ കാണാം, ക്ലിക്ക് ചെയ്യുക
വി.എം.ആർ.ഫിലിംസിന്റെ ബാനറിൽ സജിമോൻ നിർമ്മിക്കുന്ന ചിത്രത്തിൽ അനൂപ് മേനോനെ കൂടാതെ കലാഭവൻ ഷാജോൺ, ബൈജു സന്തോഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുസിഎയിൽ വിശ്വസിക്കുന്ന, രാഷ്‌ട്രീയ രംഗത്ത് വലിയ സ്വപ്നങ്ങളുള്ള ജയരാമൻ എന്ന യുവനേതാവിനെയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തലസ്ഥാന നഗരിയിലെ രാഷ്‌ട്രീയ സംഭവങ്ങൾ തികച്ചും നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. വിജയരാഘവൻ, രമേഷ് പിഷാരടി, മണിയൻപിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൻസി മാത്യു എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
















Comments