അടി വരുമ്പോൾ ഓടുന്ന യുസിഎഫുകാർ; 'തിമിം​ഗലവേട്ട'യുടെ ചിത്രീകരണ വീഡിയോ പുറത്തുവിട്ട് അനൂപ് മേനോൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അടി വരുമ്പോൾ ഓടുന്ന യുസിഎഫുകാർ; ‘തിമിം​ഗലവേട്ട’യുടെ ചിത്രീകരണ വീഡിയോ പുറത്തുവിട്ട് അനൂപ് മേനോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 01:52 pm IST
Facebook
Twitter
WhatsAppTelegram

അനൂപ് മേനോൻ നായകാനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് രാകേഷ് ​ഗോപൻ സംവിധാനം ചെയ്യുന്ന ‘തിമിം​ഗലവേട്ട’. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ദിവസങ്ങൾക്ക് മുമ്പാണ് ആരംഭിച്ചത്. പേരിലെ വ്യത്യസ്തത കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാണ് അനൂപ് മോനോൻ ചിത്രം. തുടര്‍ച്ചയായി അനൂപ് മോനോൻ സിനിമകള്‍ക്ക് മത്സ്യത്തിന്‍റെ പേര് നൽകുന്നതാണ് സിനിമാ പ്രേമികൾക്കിടയിലെ ചർച്ചാ വിഷയം. മുമ്പ് ഡോള്‍ഫിൻസ്, വരാൽ, കിം​ഗ് ഫിഷ് എന്നീ സിനിമകളില്‍ നടൻ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഇപ്പോഴിതാ, സിനിമയുടെ ചിത്രീകരണ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

മാലിന്യ പ്ലാന്റിനെതിരെ യുസിഎ നേതാവ് ജയരാമൻ നടത്തുന്ന പ്രതിഷേധ മാർച്ചിലേയ്‌ക്ക് പോലീസ് ജലപീരങ്കിയും ലാത്തി പ്രയോ​ഗവും നടത്തുമ്പോൾ പ്രവർത്തകർ ചിതറി ഓടുന്ന രം​ഗം ഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോയാണ് അനൂപ് മേനോൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ‘ലൊക്കേഷനിലെ കാഴ്ച..തിമിംഗല വേട്ട…ജലപ്രപഞ്ചം’ എന്ന കുറിപ്പോടു കൂടിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്‌ക്ക് താഴെ ആരാധകർ കമന്റുമായി എത്തി. ‘കേരളത്തിന്റെ അക്വാമാൻ’, ‘മീൻ വിട്ട് കളി ഇല്ല അല്ലേ’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.

വീഡിയോ കാണാം, ക്ലിക്ക് ചെയ്യുക

വി.എം.ആർ.ഫിലിംസിന്റെ ബാനറിൽ സജിമോൻ നിർമ്മിക്കുന്ന ചിത്രത്തിൽ അനൂപ് മേനോനെ കൂടാതെ കലാഭവൻ ഷാജോൺ, ബൈജു സന്തോഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുസിഎയിൽ വിശ്വസിക്കുന്ന, രാഷ്‌ട്രീയ രംഗത്ത് വലിയ സ്വപ്നങ്ങളുള്ള ജയരാമൻ എന്ന യുവനേതാവിനെയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തലസ്ഥാന നഗരിയിലെ രാഷ്‌ട്രീയ സംഭവങ്ങൾ തികച്ചും നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. വിജയരാഘവൻ, രമേഷ് പിഷാരടി, മണിയൻപിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൻസി മാത്യു എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

Tags: Anoop Menon
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies