ന്യൂഡൽഹി: അടൽ ബിഹാരി വാജ്‌പേയിയുടെ 98-ാം പിറന്നാൾ സ്മരണയിൽ രാജ്യം. ഇന്ത്യൻ ദേശീയ രാഷ്‌ട്രീയത്തിലെ മികച്ച നേതാവിനെയാണ് രാജ്യം ഇന്ന് സ്മരിക്കുന്നത്.
വാജ്പേയിയുടെ സമാധി സ്ഥലമായ ഡൽഹിയിലെ സദൈവ് അടലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, ബിജെപി ദേശീയ അദ്ധ്യക്ഷൻ നേതാവ് ജെപി നദ്ദ എന്നിവരും മുൻ പ്രധാനമന്ത്രിക്ക് പുഷ്പാർച്ചന നടത്താനെത്തിയിരുന്നു.
Delhi | President Droupadi Murmu, Vice-President Jagdeep Dhankhar and Prime Minister Narendra Modi pay floral tribute at ‘Sadaiv Atal’ on former PM Atal Bihari Vajpayee's birth anniversary. pic.twitter.com/sIpjzeUmNL
— ANI (@ANI) December 25, 2022
വാജ്‌പേയിയുടെ നേതൃത്വവും കാഴ്ചപ്പാടുകളും ദർശനങ്ങളും ഓരോ പൗരന്മാർക്ക് പ്രചോദനമേകുന്നുവെന്നും ഇന്ത്യയ്‌ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ അമൂല്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Tributes to Atal Ji on his Jayanti. His contribution to India is indelible. His leadership and vision motivate millions of people. pic.twitter.com/tDYNKiGXxj
— Narendra Modi (@narendramodi) December 25, 2022
രാഷ്‌ട്രീയ സ്വയം സേവക് സംഘത്തിലൂടെയും ഭാരതീയ ജനസംഘത്തിലേയ്‌ക്കും പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെ അമരക്കാരനായും മാറിയ അടൽ ബിഹാരി വാജ്‌പേയി ജനിച്ചത് 1924 ഡിസംബർ 25-നായിരുന്നു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ്. മൂന്ന് തവണ പ്രധാനമന്ത്രിയായ അടൽജിലൂടെ ഇന്ത്യ ലോകത്തിന് മുന്നിൽ ശക്തിയുടെയും സമചിത്തതയുടേയും സമാധാനത്തിന്റെയും സന്ദേശമാണ് നൽകിയത്.
Delhi | Union Ministers Amit Shah, Nirmala Sitharaman, and Hardeep Singh Puri pay floral tribute at ‘Sadaiv Atal’ on former PM Atal Bihari Vajpayee's birth anniversary. pic.twitter.com/td2mUfyuvF
— ANI (@ANI) December 25, 2022
ലോക്‌സഭയിലേക്ക് പത്ത് തവണയും രാജ്യസഭയിലേക്ക് രണ്ട് തവണയും വാജ്‌പേയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2015-ൽ ഭാരത രത്‌ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. മികച്ച പാർലമെന്റ് അംഗത്തിനുള്ള ഗോവിന്ദ് ബല്ലഭ് പന്ത് അവാർഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2018 ഓഗസ്റ്റ് 16-നാണ് അടൽ ബിഹാരി വാജ്‌പേയി വിടപറഞ്ഞത്.
Comments