ന്യൂഡൽഹി: 2023 മാർച്ചിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ അസാധുവാക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ ഇത് കർശനമായി നടപ്പാക്കും.
As per Income-tax Act, 1961, it is mandatory for all PAN holders, who do not fall under the exempt category, to link their PAN with Aadhaar before 31.3.2023.
From 1.04.2023, the unlinked PAN shall become inoperative.
What is mandatory, is necessary. Don’t delay, link it today! pic.twitter.com/eJmWNghXW6— Income Tax India (@IncomeTaxIndia) December 24, 2022
ഇളവുള്ള വിഭാഗങ്ങളിൽപ്പെട്ടവരല്ലാത്തവരെല്ലാം പാൻകാർഡും ആധാറുമായി ബന്ധിപ്പിക്കണം. അസം, ജമ്മു കശ്മീർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ, 80 വയസ് പൂർത്തിയാവർ, ഇന്ത്യൻ പൗരത്വമില്ലാത്തവർ തുടങ്ങിയവർക്കാണ് ആധാർ ബന്ധിപ്പിക്കുന്നതിന് ഇളവ്. പാൻ നമ്പർ പ്രവർത്തനരഹിതമായി കഴിഞ്ഞാൽ ആദായനികുതിയുമായി ബന്ധപ്പെട്ട സേവനങ്ങളൊന്നും ലഭ്യമാകില്ല. ബാങ്കിംഗ് ഉൾപ്പെടെ സാമ്പത്തിക മേഖലയിലെ സേവനങ്ങൾ തടസ്സപ്പെടും.
പാൻ ആധാറുമായി ലിങ്ക് ചെയ്യാം
* ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ തുറക്കുക- https://incometaxindiaefiling.gov.in/
* രജിസ്റ്റർ ചെയ്യുക. പെർമന്റ് അക്കൗണ്ട് നമ്പർ-പാൻ നമ്പർ ആയിരിക്കും യൂസർ ഐഡി
* യൂസർ ഐഡി, പാസ്വേഡ്, ജനനത്തീയതി എന്നിവ നൽകി ലോഗിൻ ചെയ്യുക
* തുടർന്ന് പാൻ ആധാറുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്ന ഒരു പോപ്പ്-അപ്പ് വിൻഡോ ദൃശ്യമാകും. ഇല്ലെങ്കിൽ, മെനു ബാറിലെ ‘പ്രൊഫൈൽ ക്രമീകരണങ്ങൾ’ എന്നതിൽ നിന്ന് ‘ആധാർ ലിങ്ക് ചെയ്യുക’ക്ലിക്ക് ചെയ്യുക.
* പേര് ജനനത്തീയതി, ലിംഗം തുടങ്ങിയ വിശദാംശങ്ങൾ പാൻ വിശദാംശങ്ങൾ പ്രകാരം ഇതിനകം സൂചിപ്പിച്ചിരിക്കും. ഇവ ശരിയാണോയെന്ന് പരിശോധിച്ച്് ഉറപ്പുവരുത്തേണ്ടതാണ്.
* തുടർന്ന് ആധാർ നമ്പർ നൽകി ‘ലിങ്ക് നൗ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക
* തുടർന്ന് ആധാറും പാനുമായി ലിങ്ക് ചെയ്തതായി പോപ്പ്-അപ്പ് സന്ദേശം ലഭിക്കും
പാനും ആധാറുമായി ലിങ്ക് ചെയ്യുന്നതിന് https://www.utiitsl.com/ , https://www.egov-nsdl.co.in/ എന്നീ വെബ്,സൈറ്റുകളും സന്ദർശിക്കാവുന്നതാണ്.
NSDL ഓഫീസ് സന്ദർശിച്ചും പാൻ കാർഡും ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. ബന്ധപ്പെട്ട അപേക്ഷ ഫോറം സമർപ്പിച്ച് ലിങ്ക് ചെയ്യാൻ സാധിക്കും.
Comments