കൊച്ചി: ജനം വെബ് വിഷ്വൽ എഡിറ്ററും ക്യാമറാമാനുമായ അമൽ കാനത്തൂർ രചിക്കുന്ന വടക്കന്റെ മനസ്സ് എന്ന പുസ്തകത്തിന്റെ കവർ ചിത്രം പ്രകാശനം ചെയ്തു. പ്രമുഖ സാഹിത്യകാരന്മാരും മുതിർന്ന മാദ്ധ്യമ പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ഓൺലൈനായാണ് പ്രകാശനം നിർവഹിച്ചത്. വടക്കേ മലബാറിന്റെ ഹൃദയ താളമായ തെയ്യത്തിനെ കുറിച്ചാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.
കണ്ണൂർ സ്വദേശിയായ അമലിന്റെ ദീർഘകാലത്തെ സ്വപ്‌നമാണ് വടക്കന്റെ മനസിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. തെയ്യത്തിന്റെ അറിയാ കഥകളിലൂടെ സഞ്ചരിക്കുന്ന പുസ്തകം, നിരവധി തെയ്യ ചിത്രങ്ങളാൽ സമ്പന്നമാണ്. കൈപ്പട ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അടുത്തമാസത്തോടെയാണ് പുസ്തകം വായനക്കാരുടെ കൈകളിലേക്കെത്തുക.
















Comments