വൃക്കകളുമായി കുതിച്ചു പാഞ്ഞത് 550 കിലോമീറ്റര്‍; ഇറ്റാലിയന്‍ പോലീസിന്റെ ലംബോർഗിനി താരമാകുന്നു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വൃക്കകളുമായി കുതിച്ചു പാഞ്ഞത് 550 കിലോമീറ്റര്‍; ഇറ്റാലിയന്‍ പോലീസിന്റെ ലംബോർഗിനി താരമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2022, 08:50 am IST
FacebookTwitterWhatsAppTelegram

ഒരു ജീവൻ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നതിലെ സമ്മർദ്ദവും ഉത്തരവാദിത്വവും വാക്കുകൾ കൊണ്ട് വ്യക്തമാക്കാൻ കഴിയുന്ന ഒന്നല്ല. ലക്ഷ്യ സ്ഥാനത്ത് അവയവങ്ങൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ എത്തിക്കുക എന്നത് ഒരു ചെറിയ ദൗത്യമല്ല. ഇന്ത്യയിലും നമ്മുടെ കേരളത്തിലും അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ദൗത്യം ഏറ്റെടുക്കുന്നവരുടെ സാഹസികത രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ കണ്ടറിഞ്ഞവരാണ് മലയാളികൾ. ഇപ്പോഴിതാ, അവയവങ്ങൾ എത്തിക്കാൻ ലോകത്തിലെ ഏറ്റവും വേ​ഗതയുള്ള ആംബുലൻസ് ഉപയോ​ഗിച്ചിരിക്കുകയാണ് ഇറ്റാലിയൻ പോലീസ്.

വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പദുവയില്‍ നിന്ന് റോമിലേക്ക് അവയവദാനത്തിനായി എത്രയും വേഗം വൃക്കകള്‍ എത്തിക്കണമെന്നതായിരുന്നു ഇറ്റാലിയൻ പോലീസിന്റെ ദൗത്യം. ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലന്‍സാണ് ഇതിനായി ഏർപ്പാടാക്കിയത്. 550 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് വൃക്കകൾ ദാനം ചെയ്തത്. ലംബോര്‍ഗിനി ഹുറാക്കനാണ് ഈ അതിവേഗ ദൗത്യം ഇറ്റാലിയന്‍ പോലീസിന് സാധ്യമാക്കികൊടുത്തത്. 2017-ലാണ് ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഒരു ഹുറാക്കന്‍ രാജ്യത്തെ പോലീസിന് കൈമാറിയത്. നീലയും വെള്ളയും നിറം നൽകിയിരിക്കുന്ന വാഹനത്തിൽ പോലിസിയ എന്ന് എഴുതിയിട്ടുമുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 20-നായിരുന്നു അവയവദാന ദൗത്യം ഹുറാക്കനും ഇറ്റാലിയന്‍ പോലീസും നടപ്പിലാക്കിയത്. ഇറ്റലിയിലെ വടക്കു കിഴക്കന്‍ നഗരമായ പദുവയില്‍ നിന്നാണ് രണ്ട് വൃക്കകളുമായി പോലീസ് ഹുറാക്കന്‍ പുറപ്പെട്ടത്. ലക്ഷ്യസ്ഥാനമായ റോമിലെത്തുമ്പോഴേക്കും ഹുറാക്കന്‍ 550 കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. ഈയൊരു യാത്രകൊണ്ട് രണ്ട് പേര്‍ക്കാണ് പുതിയ ഒരു ജീവിതം ലഭിച്ചത്. വൃക്ക സ്വീകരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് പുതുവത്സര ആശംസകളും ഇറ്റാലിയന്‍ പോലീസ് ഇന്‍സ്റ്റാഗ്രാമിലൂടെ രേഖപ്പെടുത്തി. ഹുറാക്കന് പുറമേ ആല്‍ഫ റോമിയോ ജുലിയ, ലാന്റ് റോവര്‍ ഡിസ്‌കവറി, ലംബോര്‍ഗിനി ഗല്ലാര്‍ഡോ തുടങ്ങിയ കാറുകളും ഇറ്റാലിയന്‍ പോലീസ് സേനയുടെ ഭാഗമാണ്.

 

Tags: Lamborghini
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies