ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയർന്നു. മൂന്നാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി പീരുമേട്, ഇടുക്കി, ഉടുമ്പുംചോല എന്നിവിടങ്ങളിൽ മുൻകരുതലിന്റെ ഭാഗമായി കൺട്രോൾ റൂം തുറന്നു. മറ്റു നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ (DEOC) അറിയിച്ചുവെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് കൂട്ടി. തമിഴ്നാടിന് കൊണ്ടുപോവേണ്ട വെളളത്തിന്റെ അളവ് 750 ഘനയടിയാക്കി. 141.9 ആണ് രാവിലെ മുല്ലപ്പെരിയാറിൽ രേഖപ്പെടുത്തിയ ജലനിരപ്പ്.
നേരത്തെ 250 ഘനയടി വെളളമാണ് തമിഴ്നാട് കൊണ്ടുപോയിരുന്നത്. കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഉൾവനങ്ങളിൽ കനത്ത മഴ പെയ്യുന്നതാണ് മുല്ലപ്പെരിയാറിലെ നീരൊഴുക്ക് വർദ്ധിക്കാൻ കാരണം. തേക്കടി വനമേഖലയിലും പെരിയാര്‍ വൃഷ്ടിപ്രദേശത്തും മഴ തുടരുകയാണ്.
















Comments